കോവിഡ് കവർന്ന ജീവിതങ്ങൾ; 31 ദിവസത്തിനിടെ ഒരു കുടുംബത്തിലെ ആറാമത്തെ മരണം, നെഞ്ച് തകർന്ന് പ്രദേശവാസികൾ, ദിവസങ്ങളുടെ ഇടവേളയില്‍ തിരുവനന്തപുരത്ത് കൊവിഡ് കവർന്നത് നിരവധി ജീവനുകള്‍
കൊറോണ വ്യാപനം നിയന്ത്രണങ്ങളിലൂടെ ക്രമാതീതമായി കുറയ്ക്കാൻ നോക്കുകയാണ് അധികൃതർ. എന്നാൽ ചില വാർത്തകൾ നമ്മെ ഏറെ നൊമ്പരപ്പെടുത്തുകയാണ്. കൊവിഡ് ബാധിച്ച് മരിച്ച വലിയവിളയിലെ ഓട്ടോ ഡ്രൈവര്‍ അശോകന്റെ കുടുംബത്തിലെ ആറാമനെയും കവര്‍ന്നിരിക്കുകയാണ് കൊവിഡ്. അശോകന്റെ ഭാര്യ ലില്ലിക്കുട്ടിയുടെ സഹോദരന്‍ ബാബുവാണ് (50) 40 ദിവസം നീണ്ട ആശുപത്രിവാസത്തിനൊടുവില്‍ തിങ്കളാഴ്ച രാവിലെ മരണമടഞ്ഞത്. കരാട്ടെ പരിശീലകനായ ബാബു വലിയവിളയില്‍ കരാട്ടെ സ്‌കൂള്‍ നടത്തിവരികയായിരുന്നു.
എന്നാൽ കൊവിഡിനെ തുടര്‍ന്ന് വന്ന ന്യുമോണിയയാണ് മരണകാരണമായത്. എല്ലാവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. 31 ദിവസത്തിനിടെ ഈ കുടുംബത്തിലെ ആറാമത്തെ മരണമാണിത്. അഞ്ചുപേര്‍ കൊവിഡ് മൂലവും ഒരാള്‍ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. ബാബുവിനാണ് കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അശോകനും ഭാര്യ ലില്ലിക്കുട്ടിക്കും പൂര്‍ണ ഗര്‍ഭിണിയായിരുന്ന മകള്‍ വിജിക്കും കൊവിഡ് സ്ഥിരീകരിച്ചു.
അതോടൊപ്പം തന്നെ ചികിത്സയിലിരിക്കെ ദിവസങ്ങളുടെ ഇടവേളയില്‍ മൂന്നുപേരും മരിക്കുകയായിരുന്നു. ഈ മാസം നാലിന് അശോകന്റെ സഹോദരി സ്‌റ്റെല്ലയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവ് സാമും രണ്ട് ദിവസത്തിന് ശേഷം മരിച്ചു. സംഗീതയാണ് ബാബുവിന്റെ ഭാര്യ. മക്കള്‍ സ്‌നേഹ, സാന്ദ്ര.
https://www.facebook.com/Malayalivartha
























