അർജുനെ തള്ളിപ്പറഞ്ഞ് ഷെഫീക്കിന്റെ മൊഴി.. വിളിച്ചിട്ടുള്ളത് 25ഓളം തവണ... അവൻ പറയുന്നത് പച്ചക്കള്ളം!

കരിപ്പൂർ സ്വർണ്ണകള്ളക്കടത്തിൽ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത് വരികയാണ്. സ്വർണ്ണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് നൽകാനാണെന്ന് വിദേശത്ത് നിന്നും സ്വർണവുമായി കരിപ്പൂരിലെത്തിയ ഇടനിലനിരക്കാൻ മുഹമ്മദ് ഷെഫീഖിന്റെ തുറന്നു പറച്ചിൽ.
ദുബായിൽ നിന്നും സ്വർണം കൈമാറിയവർ അർജുൻ വരുമെന്നാണ് അറിയിച്ചത് എന്നും ഷെഫീക്ക് വെളിപ്പെടുത്തി. സ്വർണ്ണവുമായി വരുന്ന ദിവസം അർജുൻ 25ലധികം തവണ തന്നെ വിളിച്ചിരുന്നു.
കൂടുതൽ തവണയും വാട്സ്ആപ് കോളുകൾ ആയിരുന്നുവെന്നുമാണ് ഷെഫീഖിന്റെ മൊഴിയിൽ പറയുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ മുഹമ്മദ് ഷെഫിഖ് വെളിപ്പെടുത്തിയത്. ഇതോടെ ശരിക്കും വെട്ടിലായിരിക്കുന്നത് അർജുൻ തന്നെയാണ്.
എന്നാൽ താൻ സ്വർണ്ണക്കടത്തിന് കൂട്ടുനിന്നിട്ടില്ലെന്ന നിലപാടിലാണ് അർജുൻ. സ്വർണക്കടത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും കടം നൽകിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖിൽ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അർജുൻ ആയങ്കി ഇന്നലെ മൊഴി നൽകിയത്.
ഇത് തള്ളുന്നതാണ് ഷെഫീഖിന്റെ വാക്കുകൾ. അർജുന്റെ മൊഴി വിശ്വാസയോധ്യമല്ലെന്നും സ്വർണക്കടത്തിൽ അർജുൻ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസും വ്യക്തമാക്കുന്നത്.
ഫോൺ രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിക്കുന്നു. ഇതോടെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെയുള്ള അർജുന്റെ നിലപാട് ഇനി മാറ്റേണ്ടി വരും എന്നു തന്നെയാണ് കരുതേണ്ടതും.
അതേസമയം, കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാൻ കീഴടങ്ങി എന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സൂഫിയാന്‍റെ കാറ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്‍കാന്‍ സൂഫിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്തും സൂഫിയാന്‍ എത്തിയിരുന്നു. മുന്‍പ് രണ്ടുതവണ സൂഫിയനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂഫിയാൻ്റെ സഹോദരൻ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഇതിനിടെ അര്‍ജുന്‍ ആയങ്കിയുടെ സ്വത്ത് വിവരത്തെക്കുറിച്ച് തങ്ങള്‍ക്ക് സംശയമുണ്ടെന്നും ഇഡി ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ രംഗത്തിറങ്ങിയേക്കുമെന്ന് സൂചനയുണ്ട്.
അര്‍ജുന്‍ ആയങ്കിയുടെ വരുമാനത്തെക്കുറിച്ച് കൂടുതലായി അന്വേഷിക്കണമെന്ന് കസ്റ്റംസ് ഇഡിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം. അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂരില്‍ വലിയ വീടും സമ്പത്തും പുരയിടവുമുണ്ട്. ഇത് ഭാര്യാമാതാവ് നല്‍കിയതാണെന്ന വിശദീകരണം തൃപ്തികരമല്ല. ആഢംബര ജീവിതമാണ് അര്‍ജുന്‍ ആയങ്കി നയിക്കുന്നതെന്നും കസ്റ്റംസ് ഇഡിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിലെ ജൂലൈ ആറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് സംഭവ ദിവസം അര്‍ജുന്‍ കരിപ്പൂരിലെത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളുടെ പശ്ചാത്തലത്തിലായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്.
ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ അര്‍ജ്ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്നത് സ്വന്തം കാര്‍ തന്നെയായിരുന്നുവെന്നും കാറിന്റെ ഉടമ സജേഷ് ബിനാമിയാണെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജ്ജുനാണ്. അര്‍ജുനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കസ്റ്റംസിന് മുന്‍പില്‍ ഹാജരാകുന്നതിന് മുന്‍പ് തന്നെ അര്‍ജുന്‍ ഫോണ്‍ അടക്കമുള്ളവ ഉപേക്ഷിച്ച് തെളിവുനശിപ്പിച്ചു എന്നാണ് നിഗമനം. കൂടാതെ അന്വേഷണത്തോട് അര്‍ജുന്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ജൂലൈ ആറുവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha
























