വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്തില്‍ സംസാരിച്ചാലും ലൈസന്‍സ് തെറിക്കും.. ഇനി നടപടി കടുപ്പിക്കും! ശ്രദ്ധിക്കേണ്ടത് ഇതൊക്കെ..

കാറുകളിലും മറ്റും ഇൻബിൾട്ട് ആയി ഇപ്പോൾ കാണാവുന്നതാണ് ബ്ലൂടൂത്ത് ടെക്നോളജി. ഇതുപയോഗിച്ച് വണ്ടി ഓടിക്കുമ്പോൾ തന്നെ വളരെയെളുപ്പത്തിൽ ഫോൺ കോളുകൾ അറ്റെന്റ് ചെയ്യുവാൻ സാധിക്കും. ഇതിനാൽ ആശയവിനിമയം നടത്തുവാൻ ഫോൺ കൈകൊണ്ട് തൊടേണ്ട ആവശ്യം വരുന്നില്ല.
എന്നാൽ ഇനി വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈല്‍ ഫോണിൽ സംസാരിക്കുന്നവര്‍ക്ക് ഇനി എട്ടിന്‍റെ പണി കിട്ടുമെന്നുള്ള കാര്യം ഉറപ്പായി. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് ട്രാഫിക്ക് പൊലീസ് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ഫോൺ കയ്യിയിൽപ്പിടിച്ച് ചെവിയോടു ചേർത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷ തന്നെയാണ് ഇനി ഇതിനും നേരിടേണ്ടി വരുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രവർത്തികൾ കണ്ടു കഴിഞ്ഞാൽ ഡ്രൈവിംഗ് ലൈസൻസ് പോകും എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
നിലിവില്‍ വാഹനം ഓടിക്കുന്നതിനിടെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂ. എന്നാല്‍ ഇനി ബ്ലൂടൂത്ത‍് സംസാരവും കൈയ്യോടെ പിടികൂടും. തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും ലൈസൻസ് സസ്പെൻഡ് ചെയ്യിക്കാനുമുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്കു ഫോൺ ബ്ലൂടൂത്ത് ഉപയോഗിച്ചു ബന്ധിപ്പിക്കാനാകും. ഇതുവഴി ഫോണിൽ സംസാരിക്കാൻ എളുപ്പമാണ്. എന്നാൽ, വാഹനം ഓടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുള്ള എന്തും വാഹനത്തിൽ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അധികൃതര്‍ പറയുന്നു. വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളത്.
മൊബൈൽ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് ‘ഹാൻഡ്സ് ഫ്രീ’ ആയി സംസാരിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി.
ഇതിനും കേസെടുക്കാൻ മോട്ടർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രശ്‍നം സൃഷ്‍ടിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് നീക്കം.
വണ്ടി ഓടിക്കുന്നതിനിടെ സംസാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി പരിശോധന ഉറപ്പാണ്. ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കാനും തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും നീക്കമുണ്ട്. ഫോൺ ഉപയോഗം മൂലം അപകട നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമം നടപ്പാക്കുന്ന കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ചു ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഒഴിവാക്കണമെന്നു മോട്ടർ വാഹന ഉദ്യോഗസ്ഥർ പറയുന്നുണ്ട്.
ഇതുവഴി ഫോണിൽ സംസാരിക്കാൻ പ്രയാസവുമില്ല. എന്നാൽ, വാഹനം ഓടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുള്ള എന്തും വാഹനത്തിൽ ഉപയോഗിക്കുന്നത് അപകടകരമാണ്.
https://www.facebook.com/Malayalivartha


























