അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന നിയമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍. നിരവധി ക്രിമിനല്‍ നിയമങ്ങളാണ് അടുത്തിടെ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എല്ലാ പ്രഖ്യാപനവും മനുഷ്യ അവകാശത്തെ ഇല്ലാതാകുന്ന തരത്തില്‍ ഉള്ളതും ആയിരുന്നു.
ജനുവരി ആദ്യമാണ് പുതിയ ക്രിമിനല്‍ കോഡ് താലിബാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. നിയമം അനുസരിച്ചു താലിബാന്‍ സര്‍ക്കാര്‍ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ച് പലര്‍ക്കും പല ശിക്ഷ എന്ന പോലെ ഒരു കുറ്റത്തിന് നിരവധി ശിക്ഷകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഭര്‍ത്താക്കന്മാര്‍ക്ക് സ്ത്രീകളെ തല്ലാനുള്ള അവകാശം ഉണ്ടെന്നും എന്തേലും പരുക്കുപറ്റിയാല്‍ മാത്രം 15 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ആണ് പുതിയ നിയമത്തില്‍ ഉള്ളത്.
അതുപോലെ ഭര്‍ത്താക്കന്മാരുടെ സമ്മതമില്ലാതെ ഭാര്യമാര്‍ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് പോയാല്‍ അതും കേസ് ആക്കി എടുത്തു മൂന്ന് മാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നിയമത്തില്‍ പറയുന്നു. കൂടാതെ മതപണ്ഡിതന്‍മാര്‍ അടങ്ങിയ വിഭാഗത്തെ നിയമത്തിനു അതീതരാക്കി നിര്‍ത്തിയതിലും ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha


























