ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി

ബെംഗളൂരുവില്‍ 28 കാരനായ ബിസിനസുകാരന്റെ വീട്ടില്‍ വീട്ടിലെ ലോക്കറുകള്‍ തകര്‍ത്ത് കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. ജനുവരി 25നാണ് കുടുംബം വീട്ടിലില്ലാത്ത സമയത്ത് മോഷണം നടന്നത്.
കുടുംബത്തില്‍ വീട്ടുജോലിക്കായി ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. ഇതില്‍ 20 ദിവസം മുന്‍പ് പുതുതായി ജോലിക്കെത്തിയ നേപ്പാളി ദമ്പതികളായ ദിനേശ് (32), ഭാര്യ കമല (25) എന്നിവരാണ് മോഷണം നടത്തിയത്. നഗരത്തിലെ ഒരു ഏജന്‍സിയാണ് ഇവരെ ജോലിക്കെത്തിച്ചത്.
മാറത്തഹള്ളി പൊലീസ് നടത്തിയ അന്വേഷണത്തില്‍ 11.5 കിലോ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും 5 കിലോ വെള്ളിയും മോഷണം പോയതായി കണ്ടെത്തി. ഒപ്പം പണമായി 11.5 ലക്ഷം രൂപയും വീട്ടില്‍നിന്നും കാണാതായി. പ്രതികള്‍ നേപ്പാളിലേക്ക് കടന്നതായും സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























