മലപ്പുറത്ത് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മലപ്പുറം വഴിക്കടവില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെ വഴിക്കടവ് പൊലീസ് ആണ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് വില്‍പ്പനയ്ക്കായി ലഹരി എത്തിച്ചത്. ഇന്നലെ രാത്രി 9.00 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ലഹരി സംഘങ്ങള്‍ക്കിടയില്‍ മുരുകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രതി ബാംഗ്ലൂരില്‍ നിന്ന് ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് പ്രതി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. എംഡിഎംഎ ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എംഡിഎംഎ കൈവശം വെച്ചതിന് പ്രതിക്കെതിരെ എക്‌സൈസിലും കേസ്സ് നിലവിലുണ്ട്.
https://www.facebook.com/Malayalivartha


























