Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

സിബിഐയും തോറ്റുപോകും... കല്ലുവാതുക്കലിലെ അജ്ഞാത പ്രണയവും 3 മരണവും കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്; പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ പറ്റിയുള്ള അന്വേഷണം നീങ്ങിയത് വന്‍ ട്വിസ്റ്റിലേക്ക്

04 JULY 2021 09:41 AM IST
മലയാളി വാര്‍ത്ത

കേരള പോലീസിന്റെ അന്വേഷണ മികവിന് മറ്റൊരു കൈയ്യടി കൂടി നേടിക്കൊടുത്ത സംഭവമാണ് കല്ലുവാതുക്കലിലെ നവജാത ശിശുവിന്റെ മരണത്തെ പറ്റിയുള്ള അന്വേഷണം. തണുത്തുപോകേണ്ട കേസില്‍ പഴുതടച്ച ശക്തമായ ശാസ്ത്രീയ അന്വേഷണമാണ് പോലീസ് നടത്തിയത്.

പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വലിയ ട്വിസ്റ്റ് ഉണ്ടാകുന്നത്. 2021 ജനുവരി അഞ്ചിന് കല്ലുവാതുക്കലില്‍നിന്നു പുറത്തുവന്ന വാര്‍ത്തയുടെ അന്വേഷണം അവസാനിക്കുമ്പോള്‍ എല്ലാവരും അമ്പരന്ന് പോകുന്നു.



മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഞ്ഞ് ആരുടേതാണെന്ന് കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ പല രീതിയില്‍ പല വഴികളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒടുവില്‍ ഡി.എന്‍.എ. പരിശോധനയിലേക്ക് കടന്നതോടെ കേസില്‍ ചുരുളഴിയുകയായിരുന്നു.

കേസില്‍ സംശയത്തിന്റെ നിഴലിലായിരുന്നവരുടെ ഡി.എന്‍.എ. പരിശോധനയാണ് പോലീസ് നടത്തിയത്. അറസ്റ്റിലായ രേഷ്മയും ഇതിലുള്‍പ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും രേഷ്മയാണ് പ്രതിയെന്ന സൂചന പോലും പോലീസിന് ലഭിച്ചിരുന്നില്ല. ഡി.എന്‍.എ. പരിശോധനയ്ക്ക് രേഷ്മ ഉത്സാഹത്തോടെയാണ് സഹകരിച്ചത്. ഇവരുടെ പെരുമാറ്റവും കാര്യമായ സംശയത്തിന് ഇട നല്‍കിയതുമില്ല.



കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം മുതല്‍ത്തന്നെ പ്രതി രേഷ്മ പോലീസിനെ വലയ്ക്കുകയായിരുന്നു. ഇവിടെനിന്നു കണ്ടെടുത്ത സോപ്പു കവറിലെ രക്തക്കറ തന്റെ ആര്‍ത്തവരക്തമാണെന്ന് പോലീസിനോടു പറഞ്ഞതോടെ പ്രസവസംബന്ധമായ പരിശോധനയില്‍നിന്ന് തന്നെ ഒഴിവാക്കുമെന്നും രേഷ്മ വിശ്വസിച്ചു. അത് ആദ്യഘട്ടത്തില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍, കുഞ്ഞിനെ കാണപ്പെട്ട പുരയിടത്തോടു ചേര്‍ന്ന കുടുംബത്തിലെ സ്ത്രീകളെന്ന നിലയില്‍ രേഷ്മയെ അടക്കം ആദ്യ ദിവസങ്ങളില്‍ത്തന്നെ വൈദ്യപരിശോധന നടത്താതിരുന്നത് പ്രതികളെ കണ്ടെത്തുന്നതില്‍ കാലതാമസം വരുത്തി. കുഞ്ഞിനെ കാണപ്പെട്ടയിടത്ത് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയടക്കം എത്തിച്ച് പരിശോധന നടത്തിയിട്ടും ഇത്തരമൊരു പരിശോധനയുടെ സാധ്യത പോലീസ് ആരാഞ്ഞില്ല. രേഷ്മയെയും രേഷ്മയുടെ അമ്മയെയും ആദ്യം മുതല്‍ത്തന്നെ പോലീസിനു സംശയമുണ്ടിയിരുന്നതായാണ് പറയുന്നത്. എന്നാല്‍, രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇത് തെളിവുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടാന്‍ കാരണമായി.

 



കോടതിയുടെ അനുമതിയോടെ എട്ടു പേരുടെ ഡി.എന്‍.എ. എടുത്ത് നവജാതശിശുവിന്റെ സാമ്പിളുമായി പരിശോധിച്ചാണ് രേഷ്മയുടെയും ഭര്‍ത്താവ് വിഷ്ണുവിന്റെയും കുട്ടിയുടേതും ഒന്നാണെന്നു കണ്ടെത്തിയത്.

ഡി.എന്‍.എ. പരിശോധനഫലം ലഭിച്ചതോടെ അതുവരെ രേഷ്മ കെട്ടിപ്പടുത്ത നുണകളെല്ലാം പൊളിയുകയായിരുന്നു. മരിച്ച കുഞ്ഞ് രേഷ്മ വിഷ്ണു ദമ്പതിമാരുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു. രേഷ്മയെ കസ്റ്റഡിയിലെടുത്തതോടെ ഇവര്‍ എല്ലാം പോലീസിന് മുന്നില്‍ സമ്മതിച്ചു. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും രേഷ്മ ഏറ്റുപറഞ്ഞു. ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ വെളിപ്പെടുത്തി.



ജനുവരി അഞ്ചിന് കുഞ്ഞിനെ കണ്ടെത്തിയ ദിവസം എല്ലാവരോടും കാര്യങ്ങള്‍ വിശദീകരിക്കാനും വിവരങ്ങള്‍ അറിയിക്കാനും മുന്നില്‍ നിന്നത് രേഷ്മയായിരുന്നു. പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പുറത്തു കാണിക്കാതെയായിരുന്നു രേഷ്മയുടെ പെരുമാറ്റം. കുഞ്ഞിനെ കണ്ടെത്തിയ കഥ ഇവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുകയും ചെയ്തു. കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന വിവരം അറിയാതെ ഭര്‍ത്താവ് വിഷ്ണുവും ഈ സമയത്ത് യുവതിയോടൊപ്പമുണ്ടായിരുന്നു.

ഗര്‍ഭം ധരിച്ച് ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. ഇത്രയും കാലം വീട്ടുകാര്‍ അറിയാതെ ഗര്‍ഭം മറച്ചുവെച്ചതും ഏവരെയും അമ്പരപ്പിച്ചു. ഗര്‍ഭിണിയാണെന്ന് അറിയാതിരിക്കാന്‍ ശരീരത്തില്‍ ബെല്‍റ്റ് ധരിച്ച് വയര്‍ ഒതുക്കിവെച്ചെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. സംഭവദിവസം വീടിന് പുറത്തെ ശൗചാലയത്തില്‍വെച്ചാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പറഞ്ഞു. കുഞ്ഞ് നിലത്തുവീഴുമ്പോള്‍ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. പിന്നീട് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം വേദനസംഹാരി മരുന്നുകള്‍ കഴിച്ച് ഉറങ്ങിയെന്നും പ്രതി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (8 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (45 minutes ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (53 minutes ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (2 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

രാജാവിനെ വിറപ്പിച്ചവനെ തീർത്തേക്കാൻ ഉത്തരവ്...! റിപ്പോര്‍ട്ടര്‍ ജയശങ്കറിന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്  (3 hours ago)

Malayali Vartha Recommends