Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..

മീൻ വിൽപ്പനക്കാരിയെന്നും, പോത്തെന്നും വിളിച്ച് കളിയാക്കിയവർ ഇന്ന് അഞ്ജനയ്ക്ക് കയ്യടിക്കുന്നു:- 22കാരിയുടെ അതിജീവന പോരാട്ടത്തിന് അഭിനന്ദനവുമായി സുരേഷ് ഗോപി എത്തി...

04 JULY 2021 09:41 AM IST
മലയാളി വാര്‍ത്ത

ഒടുവിൽ അഞ്ജനയെ കാണാൻ സുരേഷ്‌ ഗോപി എത്തി. മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം നടത്തുന്ന അഞ്ജനയുടെ അതിജീവനപോരാട്ടം വാർത്തയായതിന് പിന്നാലെയാണ് ചേർത്തലയിലെ വീട്ടിൽ ബിജെപി എംപി സുരേഷ് ഗോപി അഭിനന്ദനങ്ങൾ നേർന്ന് എത്തിയത്. കൊറോണ പ്രതിസന്ധിയെ മറികടക്കാൻ മീൻ വിൽപ്പനയും, പോത്തിനെ വളർത്തിയും, കുട്ടികൾക്ക് ക്ലാസെടുത്തും ഈ 22കാരി സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

രാത്രിയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. അഞ്ജന വളർത്തുന്ന അപ്പുവെന്ന പേരുള്ള പോത്തിന് ഒരു ചാക്ക് കാലിത്തീറ്റയ്ക്കുള്ള പൈസയും സുരേഷ് ഗോപി കൈമാറി. അഞ്ച് കിലോ ചെമ്മീനും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. മീൻ വിൽപ്പനക്കാരിയെന്നും, പോത്തെന്നും വിളിച്ച് കളിയാക്കിയവർക്കു മുമ്പിൽ ഇതോടെ താരമായിരിക്കുകയാണ് അഞ്ജന.


നാഗ്പുര്‍ സര്‍വകലാശാലയില്‍ കായികാധ്യാപക ബിരുദാനന്തരബിരുദപഠനം നടത്തുകയാണ് അഞ്ജന. അതിരാവിലെ തുടങ്ങും അഞ്ജനയുടെ പോരാട്ടം. വീട്ടില്‍ വളര്‍ത്തുന്ന പോത്തിനെയും പശുവിനെയും പരിപാലിച്ചാണു തുടക്കം. എട്ടുമണിക്കു നഗരത്തിലുള്ള ഫിഷ് സ്റ്റാളില്‍ എത്തും. ഉച്ചയ്ക്കു രണ്ടുവരെ വീടുകളില്‍ മീനെത്തിക്കുന്ന ജോലി. രണ്ടുമണിക്കുശേഷം ഫിഷ് സ്റ്റാളിനോടു ചേര്‍ന്നുള്ള ചായവില്‍പ്പനശാലയുടെ കൗണ്ടര്‍ ചുമതല. ഇതിനിടയിലാണുപഠനം. മീന്‍ വില്‍പ്പനയിലേക്കു കടന്നിട്ട്‌ മാസങ്ങളേ ആയുള്ളൂ. ഇതിനിടെ നാടന്‍പാട്ടുമുണ്ട്. അമ്പലപ്പുഴ ഗവ. കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദംനേടിയ ശേഷമാണ് കായികാധ്യാപക കോഴ്‌സിലേക്കു തിരിഞ്ഞത്. സ്‌റ്റേജ്‌ഷോയില്‍നിന്നുള്ള വരുമാനമായിരുന്നു ഉണ്ടായിരുന്നത്.


കൊറോണ വ്യാപനവും, അച്ഛന്റെ അനാരോഗ്യവും സൃഷ്ടിച്ച പ്രതിസന്ധിയാണ് അഞ്ജനയെ മീൻ വിൽപ്പനയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ചേർത്ത ബസ്റ്റാന്റിന് സമീപത്തെ മീൻ വിൽപ്പന കേന്ദ്രത്തിലാണ് അഞ്ജന ജോലി ചെയ്യുന്നത്. ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഷോകള്‍ മുടങ്ങിയപ്പോള്‍ തിരിച്ചടവുകള്‍ മുടങ്ങുന്ന ഘട്ടമായി. പത്തുവര്‍ഷമായി അച്ഛൻ സുഖമില്ലാതിരിക്കുകയാണ്. ഒരുസഹോദരി വിവാഹിതയായി. അമ്മ കൂലിവേലകൾ ചെയ്യുന്നുണ്ട്. ഇതുകൊണ്ടൊന്നും ജീവിതം മുന്നോട്ടുപോകില്ല. അതുകൊണ്ട് എന്ത് ജോലിയും ചെയ്യാൻ താൻ തയ്യാറാണെന്ന് അഞ്ജന പറയുന്നു. താൻ പഠിപ്പിക്കുന്ന കുട്ടികളുടെ വീട്ടിലും മീനുമായെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. തൊഴിലെടുക്കുന്നതില്‍ അന്തസ്സേയുള്ളൂവെന്നും അഞ്ജന കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (9 minutes ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (20 minutes ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (25 minutes ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (38 minutes ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (54 minutes ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (1 hour ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (1 hour ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (6 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (6 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (6 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (7 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (8 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (8 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends