രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും....

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അര്‍ജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈല്‍ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യല്‍.
ദുബൈയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അര്‍ജുന്റെ ഭാര്യ അമലയോട് ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ എത്താനാവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ പുഴയില്‍ എറിഞ്ഞു എന്ന അര്‍ജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
മൊബൈല്‍ സുരക്ഷിതമായി എവിടെയോ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് അര്‍ജുന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. കൂടാതെ അര്‍ജുന്‍ ഉള്‍പ്പെട്ട കണ്ണൂരിലെ പൊട്ടിക്കല്‍ സംഘാഗങ്ങളെ കുറിച്ചും ചോദിച്ചറിയും.
അര്‍ജുന്റെ വീട്ടില്‍ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീട്ടില്‍ കസ്റ്റംസ് തെളിവെടുപ്പിന് എത്തിയത്.
ഇവരെക്കുറിച്ചും അമലയോട് ചോദിച്ചറിയും. മുഹമ്മദ് ഷാഫിയെ ബുധനാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. കേസിലെ മറ്റൊരു പ്രതി മുഹമ്മദ് ഷെഫീഖിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അര്‍ജുനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നാളെ അപേക്ഷ നല്‍കിയേക്കും.
"
https://www.facebook.com/Malayalivartha
























