നാലു ലക്ഷം പുസ്തകങ്ങള്‍ ഇനിയും അച്ചടിക്കാനുണ്ടെന്ന് കെ.ബി.പി.എസ്

പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെ.ബി.പി.എസ് ഹൈക്കോടതിയെ അറിയിച്ചു. ജൂലായ് 20നകം അച്ചടി പൂര്‍ത്തിയാക്കുമെന്നും കെ.ബി.പി.എസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഏഴു ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. ഇനി നാലുലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുണ്ട്. അത് നടന്നു കൊണ്ടിരിക്കുകയാണ്. സ്വകാര്യ പ്രസായ സോളാര്‍ പ്രിന്റേഴ്‌സിനെ ഏല്‍പ്പിച്ച 10 ലക്ഷം പുസ്തകങ്ങളില്‍ 3.25 ലക്ഷം പുസ്തകങ്ങളുടെ അച്ചടിപൂര്‍ത്തിയായെന്നും കെ.ബി.പി.എസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























