Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വാചകവും പാചകവുമാണിഷ്ടം... അരുവിക്കരയെന്നു കേട്ടാല്‍ ചിരി വരും; സീരിയലില്‍ നിന്നു കിട്ടാത്ത പ്രശസ്തി ഒറ്റദിവസം കൊണ്ട് കിട്ടി

15 JULY 2015 09:23 PM IST
മലയാളി വാര്‍ത്ത.

അരുവിക്കരയില്‍ നിന്നും മുങ്ങിയ സീരിയല്‍ താരം മേഘ്‌ന വിന്‍സന്റ് വീണ്ടും പൊങ്ങി. വെറുതെ ഇരിക്കുന്ന കാര്യം ഓര്‍ക്കാന്‍ പോലും തനിക്കാവില്ലെന്നാണ് മേഘ്‌ന. വാചകവും പാചകവുമാണ് എന്റെ വീക്‌നെസ്. വീട്ടിലാണെങ്കില്‍ കസിന്‍സിനെ വിളിച്ചു വരുത്തിയാണ് പാചക പരീക്ഷണം. ദം ബിരിയാണിയാണ് സ്‌പെഷ്യല്‍. ഞാന്‍ ഒറ്റ കുട്ടിയാണ്. അച്ഛന് വിദേശത്താണ് ജോലി. അതുകൊണ്ട് കസിന്‍സാണ് എന്റെ പാചകത്തിനിരയാകുന്നത്.
ഇനി ഇലക്ഷന്‍ പ്രചരണത്തിന് ഞാനില്ലേ... എന്നെ വിട്ടേക്ക്. ബിജെപിക്ക് വേണ്ടി അരുവിക്കര തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയതിന്റെ ക്ഷീണം ഇനിയും തീര്‍ന്നിട്ടില്ല. എന്നാല്‍, താന്‍ ഇതിന്റെ പേരില്‍ ദുഃഖിച്ചിരിക്കാന്‍ താനില്ലെന്നാണ് മേഘ്‌ന പറയുന്നത്.
അരുവിക്കരയെന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്നും സീരീയല്‍ താരം പറയുന്നു. അരുവിക്കരയില്‍ ഇലക്ഷന്‍ പ്രചാരണത്തിന് പോയപ്പോള്‍ കേരളത്തിലെ റോഡിന്റെ അവസ്ഥ വിശദമാക്കാന്‍ ഒരുദാഹരണമാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, സോഷ്യല്‍ മീഡിയ നന്നായി ആഘോഷിച്ചു. സീരിയലുകൊണ്ട് കിട്ടുന്നതിലും പബ്ലിസിറ്റി കിട്ടി ആ ഒറ്റ ദിവസം കൊണ്ട്. പ്രസംഗത്തിനിടെ ഞാന്‍ പറഞ്ഞത് എഡിറ്റ് ചെയ്ത് വന്നപ്പോ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മുഴുവന്‍ എനിക്കിട്ടാ പണി കിട്ടിയത്. മോദിജി കഴിഞ്ഞ ഒരു വര്‍ഷം കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നോക്കിയിട്ടുണ്ട് എന്നു പറയാനാണ് ഞാന്‍ വിചാരിച്ചത്. എല്ലാവര്‍ക്കും മനസ്സിലാവുന്നപോലെ പറയാന്‍ നോക്കിയതാ സംഗതി ഒടുവില്‍ പ്ലിങ്... എല്ലാം പോസിറ്റീവായെടുക്കാനാ എനിക്കിഷ്ടം.
തല്‍ക്കാലം അതേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല, സീരിയലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമമെന്നും മേഘ്‌ന പറയുന്നു. തിരുവനന്തപുരത്ത് ഇലക്ഷന്‍ പ്രചരണത്തിന് വന്നെങ്കിലും എറണാകുളത്തു കാരിയാണ് മേഘ്‌ന വിന്‍സെന്റ്. പഠിച്ചത് എസ്എച്ച് തേവരയിലും. ഡിഗ്രി ഡിസ്റ്റിങ്ഷനോടുകൂടി പാസ്സായി. അതിനു നന്ദി പറയേണ്ടത് കൂട്ടുകാരോടാണ്. അവര്‍ നോട്ടെഴുതിയെടുത്ത് പഠിപ്പിച്ചു തന്നതുകൊണ്ടാണ് ഇത്ര മാര്‍ക്കൊക്കെ കിട്ടിയതെനനാണ് മേഘ്‌നയുടെ പക്ഷം.
പരസ്യ ചിത്രങ്ങളില്‍ ബാലതാരമായിട്ടാണ് അഭിനയ രംഗത്ത് മേഘ്‌ന തുടക്കം കുറിച്ചത്. പോപ്പി, ദീപം കുടകളുടെയും പെരിയാര്‍ റൈസിന്റെയും പരസ്യങ്ങളില്‍ മുഖം കാണിച്ചു. അമ്മയും ആര്‍ട്ടിസ്റ്റായിരുന്നു. അമ്മ ഡാന്‍സ് സ്‌ക്കൂള്‍ നടത്തുകയാണ്. ജില്ലാതലത്തില്‍ കലാതിലകമായിരുന്നു. പരസ്യങ്ങളിലെ അഭിനയം കണ്ടാണ് സീരിയലിലേക്ക് വിളിക്കുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് ചന്ദനമഴയിലേക്കുള്ള കടന്നുവരവും.
വാതോരാതെ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് മേഘ്‌ന. കുട്ടിക്കാലത്തേ നല്ല വാചകമടിയാണ്. ടീച്ചര്‍മാര്‍ക്ക് അമ്മയോടുള്ള ഏക പരാതിയും ഇതായിരുന്നു. നല്ല മാര്‍ക്കുള്ളതു കൊണ്ട് ആരും മൈന്‍ഡ് ചെയ്തില്ലെന്ന് മാത്രം. സ്‌ക്കൂളില്‍ പഠിക്കുമ്പോഴേ പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടെന്നും മേഘ്‌ന തുറന്നു പറഞ്ഞു. ആദ്യമൊക്കെ ഞെട്ടുമായിരുന്നു. ഇപ്പോ ഒന്നും തോന്നാറില്ല. കെയര്‍ഫുള്ളായിട്ടാ ഇപ്പോ ഡീലിങ്‌സ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഒരു പയ്യന്‍ വന്ന് ഇഷ്ടമാണെന്ന് പറയുന്നത്. പൊലീസില്‍ പറഞ്ഞ് നിനക്ക് നല്ല ഇടി വാങ്ങിത്തരും സൂക്ഷിച്ചോ എന്നൊക്കെ പറഞ്ഞ് ആ പയ്യനെ വിരട്ടി.
എനിക്ക് വായിക്കാനിഷ്ടം റൊമാന്റിക് പുസ്തകങ്ങളാണ്. റൊമാന്റിക് മെലഡികളാണ് ഒഴിവ് സമയത്ത് കേള്‍ക്കുക. മനസ്സിലാക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരണമെന്നല്ലാതെ വേറൊന്നും എനിക്ക് തോന്നിയിട്ടില്ല. അത് ലൗ മാര്യേജ് ആണെങ്കിലും അറേഞ്ച്ഡ് മാര്യേജാണെങ്കിലും. സീരിയല്‍ രംഗത്തും നല്ല സുഹൃത്തുക്കളാണ് തനിക്കുള്ളത്. ഞാനും ശാലുവും ചാരുവും നല്ല സുഹൃത്തുക്കളാണ്. സീരിയലിനു വേണ്ടി ഞങ്ങള്‍ ആഭരണങ്ങളൊക്കെ കൈമാറാറുണ്ട്. ഒരു മിഠായി കിട്ടിയാല്‍ പോലും ഷെയര്‍ ചെയ്യാതെ ഞങ്ങള്‍ കഴിക്കാറില്ല. സ്‌ക്രീനിലെ പൊരിഞ്ഞ അടി കഴിഞ്ഞ് വന്ന് ഞങ്ങള്‍ കത്തിയടിയാകും. ത്രിമൂര്‍ത്തികളെന്നാണ് ഞങ്ങളെ എല്ലാവരും വിളിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (10 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (19 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (48 minutes ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (1 hour ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (2 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (2 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (2 hours ago)

Malayali Vartha Recommends