Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

അപ്രതീക്ഷ റെയ്ഡിൽ പെട്ട് ബിനീഷ് കോടിയേരി കഴിയുന്ന പരപ്പന സെന്‍ട്രല്‍ ജയിലില്‍!! സിസിബി സംഘത്തിന്റേതായിരുന്നു റെയിഡ്; കഞ്ചാവും മാരക ആയുധങ്ങളും പിടിച്ചെടുത്തു; ആയുധ നിയമപ്രകാരം കേസെടുക്കും

10 JULY 2021 06:46 PM IST
മലയാളി വാര്‍ത്ത

ബിനീഷ് കോടിയേരിയെ തടവിൽ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്നും കണ്ടെടുത്തത് കഞ്ചാവും മാരക ആയുധങ്ങളും... കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങി പോലീസ്.... ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവും മാരക ആയുധങ്ങളും കണ്ടെടുത്തത്.

ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കഴിയുന്ന സെല്ലില്‍ ഉള്‍പ്പെടെ പോലീസ് റെയിഡ് നടത്തിയിരുന്നു.

പരിശോധനയില്‍ നിരവധി മാരകായുധങ്ങള്‍, ലഹരി വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെടുത്തു. സിസിബി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്‌ ജയിലില്‍ നിന്നും വാളുകള്‍, കത്തികള്‍, മൂര്‍ച്ചയുള്ള കത്രികകള്‍ എന്നിങ്ങനെ 40ലധികം മാരകായുധങ്ങളാണ് സിസിബി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

ഇത് കൂടാതെ കഞ്ചാവ്, പുകവലിക്കുന്ന പൈപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ജയിലിലെ തടവുകാരില്‍ നിന്നുമാണ് ഏതാനും ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 24 മണിക്കൂര്‍ സുരക്ഷാ സംവിധാനമുള്ള ജയിലില്‍ ഇത്തരം വസ്തുക്കള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.

2200 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കര്‍ണാടകത്തിലെ ഏക ജയിലാണ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍. നിലവില്‍ ജയിലില്‍ 2700 ഓളം തടവുകാരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. കൊവിഡിനു മുന്‍പ് വരെ ഇവിടെ 4000ത്തിലധികം തടവുകാരുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ പലര്‍ക്കും പരോള്‍ അനുവദിക്കുകയായിരുന്നു.

ജയിലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടകളുടെ വീട്ടിലും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് സംഘം പരിശോധന നടത്തി. ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ തുടര്‍ച്ചയായി നാല് കൊലപാതകങ്ങള്‍ നടന്നതോടെയാണ് നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ വീട്ടില്‍ പരിശോധന നടത്താന്‍ സിറ്റി പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെല്ലാം ജയില്‍ ബന്ധമുള്ളതായി സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം സെന്‍്ട്രല്‍ ജയിലിലേക്ക് നീളുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയും ഇതേ ജയിലിലാണ് കഴിഞ്ഞ എട്ട് മാസത്തോളമായി കഴിയുന്നത്. തടവുകാര്‍ക്ക് നിരോധിത വസ്തുക്കള്‍ കൈമാറിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഇക്കാരണത്താല്‍ തന്നെ സെന്‍്ട്രല്‍ ജയിലിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യുമെന്ന് പാട്ടീല്‍ വ്യക്തമാക്കി. തടവുകാരെ ജയിലനകത്ത് വെച്ച്‌ തന്നെ ചോദ്യം ചെയ്യുമെന്നും, ആയുധ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായവരുടെ കൈവശമാണ് ആയുധങ്ങളുണ്ടായിരുന്നത്. ഇവര്‍ സ്വയം രക്ഷയ്ക്കായാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്ന് സിസിബിയോട് സമ്മതിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളിലേക്ക് (എഫ്‌എസ്‌എല്‍) കൂടുതല്‍ വിശകലനത്തിനായി അയച്ചിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സന്ദീപ് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends