Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ ഒഴിവാക്കും; തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

10 JULY 2021 06:50 PM IST
മലയാളി വാര്‍ത്ത

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയെന്നും അത് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഈ കാണുന്ന തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കുമെന്നും വാക്‌സിനേഷന്‍ പൂര്‍ത്തിയാകും വരെ ശക്തമായ നടപടി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം എല്ലാവര്‍ക്കും രോഗം വന്ന് സാമൂഹിക പ്രതിരോധശേഷി ആര്‍ജ്ജിക്കുകയെന്നതല്ല, മറിച്ച്‌ വാക്‌സിന്‍ ലഭിക്കുന്നത് വരെ രോഗം പരമാവധി പേര്‍ക്ക് വരാതെ നോക്കി മരണം കഴിയുന്നത്ര തടയുകയെന്ന നയമാണ് നാം പിന്തുടര്‍ന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് വാക്‌സീനേഷന്‍ നല്‍കി സാമൂഹ്യ പ്രതിരോധത്തിനാണ് ശ്രമം.

18 വയസിന് മുകളില്‍ 43 ശതമാനം പേര്‍ക്ക് ഒരു ഡോസും 12 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. ഏറ്റവും വേഗം കേരളം വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കുന്നുണ്ട്. വാക്‌സീന്‍ പാഴാക്കാതെ വിതരണം ചെയ്യുന്നതില്‍ കേരളം മുന്നിലാണ്.

ഇക്കാര്യത്തില്‍ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്‌സീന്‍ വിതരണം ആരംഭിച്ചു. റഷ്യയുടെ സ്പുട്‌നിക് വാക്‌സീനും ചില ആശുപത്രികള്‍ നല്‍കുന്നുണ്ട്. അധികം വൈകാതെ മറ്റ് വാക്‌സീനുകളും ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും മാസത്തിനുള്ളില്‍ 6-70 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷ.

 

 

പതിനെട്ടിന് മുകളിലെ 70 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയാലെ ഹേര്‍ഡ് ഇമ്യൂണിറ്റി നേടാനാവൂ. രോഗം വന്ന് മാറിയവരില്‍ 60 ശതമാനമെങ്കിലും ഇപ്പോള്‍ ഹേര്‍ഡ് ഇമ്യൂണിറ്റി കൈവരിച്ച്‌ കാണും. 13 ശതമാനം പേര്‍ക്കെങ്കിലും എത്രയും വേഗം വാക്‌സീന്‍ നല്‍കാന്‍ ശ്രമിക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ അനുമതിയുണ്ട്.

ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് പ്രസവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരായാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും. വാക്‌സീന്‍ നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്‌സീന്‍ എടുക്കാന്‍ തയ്യാറാകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതി മരണത്തിന് കീഴടങ്ങി  (6 minutes ago)

കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി...  (12 minutes ago)

ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം.  (58 minutes ago)

പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു...  (1 hour ago)

ഷോക്കേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (1 hour ago)

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (1 hour ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (2 hours ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (2 hours ago)

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (2 hours ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (2 hours ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (3 hours ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (3 hours ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (3 hours ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (3 hours ago)

Malayali Vartha Recommends