തൃശൂരില്‍ സുഹൃത്തുക്കള്‍ കിണറ്റില്‍ മരിച്ച നിലയില്‍..... പുതുക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

തൃശൂരില്‍ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയന്‍(52), വേണു (66) എന്നിവരുടെ മൃതദേഹങ്ങളാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. പുതുക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹങ്ങള്‍ കിടന്നത്.
ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു.
മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഇരുവരും മദ്യപിക്കാന്‍ പോകുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
"
https://www.facebook.com/Malayalivartha
























