മദ്യപിച്ച് വീട്ടിലെത്തിയ അച്ഛന്‍ അമ്മയെ ക്രൂരമായി തല്ലിച്ചതക്കുന്നതു കണ്ട് ഏഴുവയസ്സുകാരി കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു.... കലിതുള്ളിയ അച്ഛന്‍ മകളെ കാലില്‍ തൂക്കിയെടുത്ത് നിലത്തടിച്ചു, ഒടുവില്‍ സംഭവിച്ചത്....

വീട്ടിലെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി. അമ്മയും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആലപ്പുഴ മെഡി.ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
കായംകുളം പത്തിയൂര്‍ തോട്ടത്തുമുറി രാജേഷ് ഭവനില്‍ രാജേഷാണ് (37) വധശ്രമത്തിന് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു മക്കളില്‍ ഇളയ കുട്ടിയാണ് അച്ഛന്റെ ലഹരിക്ക് ഇരയായത്. ഭാര്യ ഷംനയെയും മക്കളെയും രാജേഷ് മദ്യലഹരിയില്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.
അമ്മയുടെ നിലവിളി കേട്ടാണ് അച്ഛനെ തടയാന്‍ കുട്ടി ശ്രമിച്ചത്. മറ്റുമക്കള്‍ രണ്ടുപേരും പേടിച്ച് മുറിയുടെ മൂലയില്‍ ഇരിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ബോധം നഷ്ടമായ കുട്ടിയെ അമ്മയും ബഹളം കേട്ടെത്തിയ നാട്ടുകാരും ചേര്‍ന്ന് കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡി. ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിതാവിനെ നാട്ടുകാര്‍ വീട്ടില്‍ തടഞ്ഞുവച്ചു. പൊലീസിലെത്തി അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha