Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഞെട്ടലോടെ സഖാക്കള്‍... സൗജന്യ കിറ്റ് വിതരണത്തിലൂടെ ജനങ്ങളെ കയ്യിലെടുത്ത പിണറായി സര്‍ക്കാരിന്റെ അതേ പാതയില്‍ കേന്ദ്ര സര്‍ക്കാരും; സൗജന്യ അരി വിതരണത്തില്‍ കേന്ദ്രത്തിന്റെ പങ്ക് വ്യക്തമാക്കാനുറച്ച് കേന്ദ്രം; റേഷന്‍ കടകളില്‍ മോദിയുടെ ചിരിക്കുന്ന ഫോട്ടോ വരും

11 JULY 2021 08:12 AM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിന്റെ പ്രധാന കാരണം സൗജന്യ കിറ്റാണ്. കോവിഡ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ കിറ്റും ക്ഷേമ പെന്‍ഷനും ജനം മറന്നില്ല. വലിയ ആരോപണങ്ങള്‍ പ്രതിപക്ഷം കൊണ്ടു വന്നപ്പോഴും രക്ഷിച്ചത് ഈ കിറ്റായിരുന്നു.

അതേ മാതൃകയില്‍ ജനങ്ങളെ കൈയ്യിലെടുക്കാനിരിക്കുകയാണ് മോദി സര്‍ക്കാരും. എങ്ങനെ പ്രശസ്തി ഉണ്ടാക്കണമെന്ന് മോദിയെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലൂടെ സകല സഖാക്കളുടെ കയ്യില്‍ പോലും മോദിയുടെ ചിത്രം വന്നു. അതുപോലെ മറ്റൊരു പ്രചരണം ആരംഭിക്കുകയാണ്.

 



സൗജന്യ അരി വിതരണത്തില്‍ കേന്ദ്രത്തിന്റെ പങ്ക് പ്രചാരണത്തിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി രാഷ്ട്രീയ നേട്ടം സ്വന്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരും. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ഗോളടിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുപടി കൂടി കടന്ന് പോസ്റ്റര്‍ പ്രചാരണത്തിനിറങ്ങുന്ന്. സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് കേന്ദ്രം പ്രചാരണ പരിപാടികള്‍ നടത്തുക.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിപ്രകാരം നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ എല്ലാറേഷന്‍ കടകളിലും പതിക്കണമെന്ന നിര്‍ദ്ദേശം നല്‍കാന്‍ കഴിഞ്ഞ മൂന്നിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ റേഷന്‍ കടകളിലും ഉടന്‍ പോസ്റ്റര്‍ പതിക്കണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇവ റേഷന്‍കടകളില്‍ പതിച്ചിട്ടുണ്ടോയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാരും റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരും ഉറപ്പാക്കണം.



പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 6.48 ലക്ഷം ടണ്‍ അരിയും 0.79 ലക്ഷം ടണ്‍ ഗോതമ്പുമാണ് സൗജന്യ നിരക്കില്‍ സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തിന് കേന്ദ്രം അനുവദിച്ചത്.സൗജന്യ റേഷന്‍ വിതരണം രണ്ടു സര്‍ക്കാരുകളും രാഷ്ട്രീയ ആയുധമാക്കാനാണ് ശ്രമിക്കുന്നത്.

ഇതോടെ ബി.ജെ.പിയുടെ പരാതിക്ക് പരിഹാരമാകുകയാണ്. കേന്ദ്രം നല്‍കുന്ന ഭക്ഷ്യധാന്യത്തിന് പ്രചാരണം നല്‍കുന്നില്ലെന്ന പരാതി കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്നു. പോസ്റ്റര്‍ പതിക്കണമെന്ന നിര്‍ദ്ദേശത്തോടൊപ്പം ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (കേരളം) ജനറല്‍ മാനേജരോട് പദ്ധതിയുടെ പ്രചാരണം സംസ്ഥാനത്ത് ശക്തമാക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബി.ജെ.പി ഭരിക്കുന്ന ഇടങ്ങളില്‍ മോദിയുടെയും അതത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ക്കാണ് ഇടം. എന്നാല്‍, കേരളത്തില്‍ മോദിയുടെ ചിത്രവും പദ്ധതിയിലൂടെ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങളും മാത്രമാണുണ്ടാവുക.

 



കിറ്റിന് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായമില്ലെന്നും നാളിതുവരെ 4648.29 കോടിയാണ് കിറ്റിന് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചെലവാക്കിയതെന്നും ബി.ജെ.പിയുടെ അവകാശവാദത്തിന് മറുപടിയായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ഗ്ലോസി ആര്‍ട്ട് പേപ്പറില്‍ തയ്യാറാക്കേണ്ട പോസ്റ്ററിന്റ മാതൃക കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് ഇമെയിലില്‍ കൈമാറിയിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് പുറമെ ഗോഡൗണുകളിലും പൊതുജനശ്രദ്ധ പതിയുന്ന സ്ഥലങ്ങളിലും പോസ്റ്റര്‍ പതിക്കണം. പോസ്റ്ററില്‍ മാറ്റം വരുത്തുകയോ കൂട്ടിച്ചേര്‍ക്കലുകളോ പാടില്ലെന്ന നിര്‍ദ്ദേശമുണ്ട്.

 



എന്തായാലും കേന്ദ്രത്തിന്റെ കൂര്‍മ്മ ബുദ്ധിയോടെ എല്ലാ റേഷന്‍ കടകളിലും ഇനി മോദി ചിരിക്കുന്നതാണ്. റേഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍ അത് കാണുകയും വായിക്കുകയും ചെയ്യും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends