കല്ലുവാതുക്കല്‍ സംഭവം...അറസ്റ്റിലായ രേഷ്മയുടെ പ്രവര്‍ത്തിയില്‍ വീണ്ടും ദുരൂഹത.... രേഷ്മ ചാറ്റ് ചെയ്തിരുന്ന യുവാവ് ക്വട്ടേഷന്‍ ആക്രമണത്തെത്തുടര്‍ന്ന് ജയിലില്‍... ജയിലിലാകുന്നതിനു മുന്‍പു വരെ രേഷ്മയുമായി യുവാവ് ചാറ്റ് ചെയ്തിരുന്നത് ബിലാല്‍ എന്ന പേരില്‍

കല്ലുവാതുക്കല്‍ സംഭവം... അറസ്റ്റിലായ രേഷ്മയുടെ പ്രവര്‍ത്തിയില്‍ വീണ്ടും ദുരൂഹത.... രേഷ്മ ചാറ്റ് ചെയ്തിരുന്ന യുവാവ് ക്വട്ടേഷന്‍ ആക്രമണത്തെത്തുടര്‍ന്ന് ജയിലില്‍. ജയിലിലാകുന്നതിനു മുന്‍പു വരെ രേഷ്മയുമായി യുവാവ് ചാറ്റ് ചെയ്തിരുന്നത് ബിലാല്‍ എന്ന പേരിലാണ്.
ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ യുവതികളാണു വ്യാജ പേരില്‍ രേഷ്മയുമായി ചാറ്റു ചെയ്തിരുന്നതെന്നു പൊലീസ് നേരത്തേ വ്യക്തമാക്കിയതിനു പിന്നാലെ യുവാവു കൂടിയുണ്ടെന്ന കാര്യം പുറത്തു വന്നതോടെ സംഭവത്തില്‍ ദുരൂഹതയുമേറിയിരിക്കുകയാണ്.
കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണ പിള്ളയുടെ മകള്‍ ഗ്രീഷ്്മ (ശ്രുതി22) എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാല്‍ എന്ന പേരുള്ള ഫേസ്ബുക് സുഹൃത്താണെന്നു രേഷ്മ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ യഥാര്‍ഥ പേര് അനന്തു പ്രസാദ് എന്നാണെന്നും ഇയാള്‍ വര്‍ക്കല സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവര്‍ ഫേസ്ബുക് മെസഞ്ചറിലൂടെ ആള്‍മാറാട്ടം നടത്തിയ അനന്തു എന്ന സാങ്കല്‍പിക കാമുകനുമായി അടുപ്പം പുലര്‍ത്തുമ്പോള്‍ തന്നെ അനന്തു പ്രസാദുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പാണ് അനന്തു പ്രസാദ് അറസ്റ്റിലായത്. ആര്യയും ഗ്രീഷ്മയും ആണ്‍സുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചത് അറിഞ്ഞില്ലെന്നാണ് രേഷ്മ നേരത്തെ വ്യക്തമാക്കിയത്.
ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും, അനന്തു എന്ന പേരിലുള്ള സുഹൃത്തിനെ കാണാന്‍ വര്‍ക്കലയില്‍ പോയെങ്കിലും കാണാനായില്ലെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി. ഈ സുഹൃത്താണോ ബിലാല്‍ എന്ന സംശയവും ഉയരുന്നുണ്ട്.
L
https://www.facebook.com/Malayalivartha






















