Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഇത് സ്വപ്നങ്ങളില്‍ മാത്രം... കല്ലുകള്‍ കൊണ്ട് വായുവില്‍ മോഹന്‍ലാല്‍ ചിത്രം ഉണ്ടാക്കിയയാള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി; അവസാനം അത് കണ്ട് മയങ്ങി സാക്ഷാല്‍ മോഹന്‍ലാലും; ആരാധകനെ തേടി മോഹന്‍ലാലിന്റെ അഭിനന്ദന സന്ദേശം; ഇത്തരമൊരു കലാസൃഷ്ടി ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് താരം

11 JULY 2021 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ആരാധകര്‍ പലതരത്തിലുള്ള കലകളിലൂടെ തന്റെ കൂറ് പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത് അതിലൊക്കെ വലുതായി. ഒരു കാര്‍ഡ്‌ബോര്‍ഡില്‍ എന്തോ നിരത്തി വച്ച് പിടിച്ചിരിക്കുന്ന പയ്യനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.

അത് പൊക്കി എറിയുമ്പോള്‍ മോഹന്‍ലാല്‍ തെളിഞ്ഞുവന്ന് മാഞ്ഞ് പോകുന്നു. കണ്ടവര്‍ അതെന്തെന്ന് അറിയാന്‍ പലവട്ടം കാണുമ്പോഴേ കാര്യം മനസിലാകൂ. അവസാനം ആ അത്ഭുത കലാകാരനെ തേടി മേഹന്‍ലാലുമെത്തി. കെ.പി. രോഹിത്താണ് ആ താരം.

 



മോഹന്‍ലാലിന്റെ ചിത്രം വായുവില്‍ കല്ലുകള്‍ കൊണ്ട് സൃഷ്ടിച്ച കെ പി രോഹിത്തിനെ തേടി മോഹന്‍ലാലിന്റെ അഭിനന്ദന സന്ദേശം. തൃശൂര്‍ സ്വദേശിയായ രോഹിത്ത് കല്ലുകള്‍ കൊണ്ട് വായുവില്‍ സൃഷ്ടിച്ച മോഹന്‍ലാലിന്റെ ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. കാര്‍ഡ്‌ബോര്‍ഡില്‍ കല്ലുകള്‍ നിരത്തി വച്ചിട്ട് അത് മുകളിലേക്ക് എറിയുമ്പോള്‍ വായുവില്‍ മോഹന്‍ലാലിന്റെ ചിത്രം ആയി മാറുകയാണ് ചെയ്യുന്നത്. വെറും ആറ് സെക്കന്‍ഡ് മാത്രം ജീവനുള്ള ഈ കല്ല് ചിത്രം സ്ലോ മോഷന്‍ വീഡിയോ വഴി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു.

ആരാധക കൂട്ടായ്മ വഴി ഈ വീഡിയോ കാണാനിടയായ മോഹന്‍ലാല്‍ രോഹിത്തിനെ അഭിനന്ദിച്ച് ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നു. 'രോഹിത്ത് ആ സ്‌റ്റോണ്‍സ് വച്ച് ചെയ്ത ആര്‍ട്ട് കണ്ടു. വളരെ നന്നായിട്ടുണ്ട്. എന്റെ അഭിനന്ദനങ്ങള്‍ അദ്ദേഹത്തെ അറിയിക്കൂ. ആദ്യമായിട്ടാണ് ഇത്തരമൊരു കലാസൃഷ്ടി കാണുന്നത്. അതിനു വേണ്ടി സമയം ചിലവഴിച്ച് ഇത്തരമൊരു കാര്യം ചെയ്തതിന് വളരെയധികം നന്ദി. എന്റെ സ്‌നേഹവും പ്രാര്‍ത്ഥനയും അനിയനെ അറിയിക്കൂ' എന്ന് മോഹന്‍ലാല്‍ ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. എന്തായാലും രോഹിത്തിന് ഇതിലും വലിയ സന്തോഷമില്ല.

 



അതേസമയം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം സിനിമയിലെ കല്യാണി പ്രിയദര്‍ശന്റെ കാരക്ടര്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചു.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ റിലീസിന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്‍ ഹൃദയവുമായി എത്തുന്നത്. ദര്‍ശഷന രാജേന്ദ്രന്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍.

 



എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയ്ര്രറകര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്ടര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.

അതേസമയം ഏറെക്കാലമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് സൂചന. കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് വരാത്തതിനാലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴാത്തതുമാണ് കാരണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ വന്നാല്‍ മാത്രമേ തിയേറ്ററുകളില്‍ പ്രദര്‍ശനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കൂ. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.



തല്‍സ്ഥിതി തുടര്‍ന്നാല്‍ ഓണത്തിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാകും. അയല്‍ സംസ്ഥാനങ്ങളില്‍ സിനിമാശാലകള്‍ തുറക്കുകയും ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തുകഴിഞ്ഞെങ്കിലും കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. പല സിനിമകളും അയല്‍ സംസ്ഥാനങ്ങളില്‍ ചിത്രീകരിക്കാനുള്ള തയാറെടുപ്പിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (14 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (31 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (46 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (52 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends