ഒന്നൊന്നര ട്വിസ്റ്റ് വീണ്ടും... കല്ലുവാതുക്കലില്‍ 3 മരണത്തിന് കാരണമായ ഫേസ്ബുക്ക് പ്രണയത്തില്‍ വലിയ ട്വിസ്റ്റ്; രേഷ്മ ചാറ്റ് ചെയ്തിരുന്ന യുവാവ് ക്വട്ടേഷന്‍ ആക്രമണത്തെത്തുടര്‍ന്ന് ജയിലില്‍; അനന്തു എന്ന യുവാവ് ബിലാല്‍ എന്ന പേരില്‍ യുവതിയുമായി ചാറ്റു ചെയ്തു; ആര്യയുടേയും ഗ്രീഷ്മയുടേയും വ്യാജ അന്തുവിനൊപ്പം യഥാര്‍ത്ഥ അനന്തുവുമായും രേഷ്മക്ക് ബന്ധം

കല്ലുവാതുക്കലിലെ നവജാത ശിശുവിന്റേയും മറ്റ് രണ്ട് യുവതികളുടേയും മരണത്തിന് കാരണമായ ഫേസ്ബുക്ക് പ്രണയത്തില്‍ വന്‍ ട്വിസ്റ്റ്. മരിച്ച യുവതികള്‍ ഉപയോഗിച്ച അനന്തു എന്ന വ്യാജ പ്രൊഫൈലിന് പിന്നാലെ ബിലാല്‍ എന്ന പേരില്‍ ചാറ്റ് ചെയ്ത് യഥാര്‍ത്ഥ അനന്തുവും.
പ്രസവിച്ചയുടന്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മ 4 മാസമായി ഫെയ്‌സ്ബുക് മെസഞ്ചര്‍ വഴി ചാറ്റ് ചെയ്തിരുന്ന അനന്തു പ്രസാദ് എന്ന യുവാവ് ഇപ്പോള്‍ ജയിലിലാണ്. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ജയിലിലാകുന്നതിനു മുന്‍പു വരെ ബിലാല്‍ എന്ന പേരിലാണു രേഷ്മയുമായി യുവാവ് ചാറ്റ് ചെയ്തിരുന്നത്. പിന്നീട് ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ യുവതികളാണു വ്യാജ പേരില്‍ രേഷ്മയുമായി ചാറ്റു ചെയ്തിരുന്നതെന്നു പൊലീസ് നേരത്തേ വ്യക്തമാക്കിയതിനു പിന്നാലെ യുവാവു കൂടി ചിത്രത്തിലേക്കു വന്നതോടെ സംഭവത്തില്‍ ദുരൂഹതയുമേറി. കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണ പിള്ളയുടെ മകള്‍ ഗ്രീഷ്്മ (ശ്രുതി22) എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാല്‍ എന്ന പേരുള്ള ഫെയ്‌സ്ബുക് സുഹൃത്താണെന്നു രേഷ്മ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ യഥാര്‍ഥ പേര് അനന്തു പ്രസാദ് എന്നാണെന്നും ഇയാള്‍ വര്‍ക്കല സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവര്‍ ഫെയ്‌സ്ബുക് മെസഞ്ചറിലൂടെ ആള്‍മാറാട്ടം നടത്തിയ അനന്തു എന്ന സാങ്കല്‍പിക കാമുകനുമായി അടുപ്പം പുലര്‍ത്തുമ്പോള്‍ തന്നെ അനന്തു പ്രസാദുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പാണ് അനന്തു പ്രസാദ് അറസ്റ്റിലായത്.
ആര്യയും ഗ്രീഷ്മയും ആണ്‍സുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചത് അറിഞ്ഞില്ലെന്ന് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ കഴിഞ്ഞ ദിവസം പറഞ്ഞു. ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും, അനന്തു എന്ന പേരിലുള്ള സുഹൃത്തിനെ കാണാന്‍! വര്‍ക്കലയില്‍ പോയെങ്കിലും കാണാനായില്ലെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി. രേഷ്മയെ പൊലീസ് ജയിലില്‍ ചോദ്യം ചെയ്തു.
ജനുവരി 5നാണ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കുഴിയില്‍ പൊക്കിള്‍ക്കൊടി പോലും മുറിക്കാത്ത നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ അറസ്റ്റിലായി. അനന്തു എന്ന ഫെയ്‌സുബുക് സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നല്‍കി.
അനന്തു എന്ന പേരില്‍ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫെയ്‌സ്ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും പിന്നീട് ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
"
https://www.facebook.com/Malayalivartha
























