Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ജോസ് കെ മാണിയെ തോല്‍പ്പിച്ചതാര്? ജോസ് കെ മാണി തോല്‍ക്കാന്‍ കാരണം സി പി ഐയും അവര്‍ വിലയ്‌ക്കെടുത്ത ചില സി പി എം പ്രാദേശിക നേതാക്കളുമാണെന്ന് സിപി എം സംസ്ഥാന കമ്മിറ്റിയില്‍ നിരീക്ഷണം

11 JULY 2021 09:19 AM IST
മലയാളി വാര്‍ത്ത

ജോസ് കെ മാണി തോല്‍ക്കാന്‍ കാരണം സി പി ഐയും അവര്‍ വിലയ്‌ക്കെടുത്ത ചില സി പി എം പ്രാദേശിക നേതാക്കളുമാണെന്ന് സിപി എം സംസ്ഥാന കമ്മിറ്റിയില്‍ നിരീക്ഷണം. സി പി ഐയുടെ ഇത്തരം നിലപാടുകള്‍ അവര്‍ക്ക് തന്നെ വിനയായി തീരുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ മുന്നണി മര്യാദ കരുതി സി പി സി പി എം പരസ്യമായി പഴി ചാരില്ല. എന്നാല്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയെ ഇക്കാര്യം അറിയിക്കും.

പാലാക്ക് പുറമേ കേരള കോണ്‍ഗ്രസ് മത്സരിച്ച മറ്റ് സീറ്റുകളിലും സി പി ഐ പാരവച്ചിട്ടുണ്ടെന്ന നിരീക്ഷണവും സി പി എമ്മിനുണ്ട്.

 



ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ സി പി ഐ തീരുമാനിച്ചിരുന്നു.പ്രാദേശിക നേതൃത്വത്തിന്റെ താത്പര്യമായി മാത്രം ഇതിനെ സി പി എം തള്ളികളയാന്‍ തയ്യാറല്ല. ഒന്‍പതു സീറ്റില്‍ ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സി പി ഐ നേരത്തെ തീരുമാനിച്ചു. പരമാവധി സീറ്റുകള്‍ തോല്‍പ്പിക്കാനായിരുന്നു ശ്രമം.

ജോസ് കെ മാണി ജയിച്ചു വന്നാല്‍ റവന്യു വകുപ്പ് വിട്ടു കൊടുക്കേണ്ടി വരുമെന്ന ഭീതിയായിരുന്നു ജോസിനെ തോല്‍പ്പിക്കാനുള്ള കാരണം. ജോസ് കെ മാണിയെ ഇല്ലാതാക്കിയാല്‍ ഏതെങ്കിലും അപ്രധാന വകുപ്പു നല്‍കി പാര്‍ട്ടിയെ ഒതുക്കാമെന്ന് തീരുമാനിച്ചു. സി പി എം ഇക്കാര്യം തുടക്കത്തില്‍ മനസിലാക്കിയിരുന്നു. അവര്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഇടപെടുകയും കാനത്തെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ ഭരണ പ്രതീക്ഷ സി പി ഐക്ക് ഉണ്ടായിരുന്നതിനാല്‍ ആദ്യം മുതല്‍ തന്നെ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. അതിന്റെ ഭാഗമാണ് ജോസിന്റെ തോല്‍വിയെന്ന് സി പി എം കരുതുന്നു.

 



ചില സി പി എം പ്രാദേശിക നേതാക്കളെ മാണി സി കാപ്പന്‍ വിലയ്‌ക്കെടുത്തു എന്നും സി പി എം കരുതുന്നു. പാലായിലെ ഒരു തീയേറ്ററിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട് ഇലക്ഷന് തൊട്ടുമുമ്പ് പാലാ നഗരസഭയില്‍ സിപിഎം കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ കൈയാങ്കളി മാണി സി കാപ്പന്‍ സൃഷ്ടിച്ചതെന്നാണ് സിപിഎം കരുതുന്നു. ഇതില്‍ ആരൊക്കെയാണ് പ്രതികളെന്ന് സി പി എം കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയുണ്ടാകും.

കല്‍പ്പറ്റയിലെ തോല്‍വിയിലും സമാനമായ നിരീക്ഷണമാണ് സി പി എമ്മിനുള്ളത്. കോട്ടയം ,വയനാട് ജില്ലകളില്‍ സി പി എമ്മിലെ പ്രമുഖരുടെ തല ഉരുളാന്‍ ഇതോടെ സാധ്യതയേറിയിട്ടുണ്ട് .ഒപ്പം മുന്‍മന്ത്രി ജി.സുധാകരനും പണി കിട്ടും. അത് അമ്പലപ്പുഴയിലെ പ്രചരണവുമായി ബന്ധപ്പെട്ട കാര്യത്തിലാണ്.

പാലായിലെയും കല്‍പറ്റയിലെയും പരാജയം സൂക്ഷ്മമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. അമ്പലപ്പുഴയിലേത് വ്യക്തിപരമായ പരിശോധനയല്ലെന്നും കാര്യങ്ങള്‍ ആകെ പരിശോധിക്കുന്നത് പാര്‍ട്ടി ശൈലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് വിജയരാഘവന്‍ പറഞ്ഞു.

 



തിരഞ്ഞെടുപ്പില്‍ 140 നിയോജക മണ്ഡലങ്ങളിലും മികച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. സ്വാഭാവികമായും ചില പോരായ്മകള്‍ തിരഞ്ഞെടുപ്പില്‍ സംഭവിക്കാനിടയുണ്ട്. അത്തരം കാര്യങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കും. രണ്ട് ഘടകകക്ഷി നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പാലായില്‍ ജോസ്. കെ.മാണിയും കല്പറ്റയില്‍ എല്‍ജെഡിയുടെ സംസ്ഥാനപ്രസിഡന്റ് എം.വി ശ്രെയാംസ്‌കുമാറും. ജയിക്കേണ്ട മണ്ഡലങ്ങളില്‍ സംഘടനാപരമായ പരിമിതികള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. ആ നിലയില്‍ പരാജയപ്പെട്ട ചില മണ്ഡലങ്ങളിലെ പോരായ്മകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

ജോസും ശ്രേയാംസും ജയിച്ചിരുന്നെങ്കില്‍ ഇടതുമുന്നണിക്ക് 101 സീറ്റുകള്‍ ലഭിക്കുമായിരുന്നു. സി പി ഐയുടെ പ്രവര്‍ത്തനം കാരണം ഇടതു മുന്നണിക്ക് നഷ്ടമായത് സുവര്‍ണാവസരമാണെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നതായാണ് വിവരം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (4 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (9 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (9 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends