പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാരണാസി സന്ദര്‍ശനം റദ്ദാക്കി

കഴിഞ്ഞ ദിവസം രാത്രി മുതല്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാരണാസി സന്ദര്‍ശനം രണ്ടാം തവണയും റദ്ദാക്കി. തന്റെ മണ്ഡലത്തിലുള്ള ജനങ്ങളുമായി സംവധിക്കാനും നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാനുമായിരുന്നു മോഡി വാരണാസിയില്‍ സന്ദര്‍ശനം നടത്താനിരുന്നത്. സന്ദര്‍ശനം റദ്ദാക്കിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി വാരണാസി ജില്ല മജിസ്‌ട്രേറ്റ് പ്രഞ്ജാല്‍ യാദവ് പറഞ്ഞു. ജൂണ്‍ 28നും ശക്തമായ മഴയെ തുടര്‍ന്ന് മോഡിയുടെ വാരണാസി സന്ദര്‍ശനം റദ്ദാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























