വീട്ടിനുള്ളില്‍ യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

കഴുത്തറുത്ത നിലയില്‍ വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ കരുളായി പിലാക്കോട്ടുപാടത്തെ വളാംപറമ്പന്‍ ഫസീല (27) യെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. വ്യാഴാഴ്‌നീടിടച രാവിലെ 8 നും 10 നുമിടയിലാണ് സംഭവമെന്ന് കരുതപ്പെടുന്നു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നതായി കരുതപ്പെടുന്ന സഹോദരന്‍ ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
നിലമ്പൂര്‍ സി.ഐ അബ്ദുല്‍ ബഷീര്‍, പൂക്കോട്ടുംപാടം എസ്.ഐ ദയാശീലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 12.45 ഓടെ അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















