എല്ലാം മാറിമറിഞ്ഞു... പഴനി പീഡനത്തില്‍ ദുരൂഹത തുടരുന്നു; ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം ഒപ്പം താമസിക്കുന്നയാള്‍ക്കൊപ്പമാണ് യുവതി പഴനിയിലെത്തിയത്; യുവതിയും ഭര്‍ത്താവും തമ്മില്‍ കലഹം പതിവായിരുന്നു; സ്വകാര്യ ഭാഗങ്ങളിലെ പരിക്ക് കണ്ടെത്താനായില്ല

പഴനി പീഡന കേസ് മാറിമറിയുകയാണ്. ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം ഒപ്പം താമസിക്കുന്നയാള്‍ക്കൊപ്പമാണ് യുവതി പഴനിയിലെത്തിയത്. ജൂണ്‍ 19ന് സംഭവം നടന്ന ശേഷം പരാതി നല്‍കാന്‍ വൈകിയതും മൊഴിയിലെ വൈരുധ്യവും പോലീസിനെയും കുഴയ്ക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കേസിന്റെ മുഴുവന്‍ രേഖകളും മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയും തമിഴ്‌നാട് പോലീസിനു കൈമാറിയതായി എ.സി.പി. അറിയിച്ചു. ദിണ്ഡിഗല്‍ എസ്.പി. രാവലി പ്രിയയുടെ നേതൃത്വത്തിലാണു കേസന്വേഷിക്കുന്നത്.
അതേസമയം യുവതിയെ പഴനിയില്‍ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിനായി തമിഴ്‌നാട് പോലീസ് തലശേരിയിലെത്തി. പഴനി ഡി.എസ്.പി. ചന്ദ്രന്‍, സി.ഐ. കവിത, സ്‌പെഷല്‍ പോലീസ് എസ്.ഐ. വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട പ്രത്യേകസംഘം യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴിയെടുത്തു.
യുവതി താമസിക്കുന്ന കുയ്യാലിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. തലശേരി എ.സി.പി. മൂസ വള്ളിക്കാടനുമായും അന്വേഷണസംഘം ചര്‍ച്ച നടത്തി. യുവതിയുടെയും ഒപ്പം താമസിക്കുന്ന രണ്ടാംഭര്‍ത്താവിന്റെയും മൊഴിയില്‍ പൊരുത്തക്കേടുള്ളതായി സൂചനയുണ്ട്. ഇതോടെ പഴനി പീഡനത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിച്ചു.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പികൊണ്ട് പരിക്കേല്‍പ്പിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ പരുക്ക് കണ്ടെത്തിയിട്ടില്ലെന്നാണു പോലീസ് പറയുന്നത്. പരാതിക്കാരിക്ക് പരുക്കുകളില്ലെന്ന പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിനു ലഭിച്ചിട്ടുണ്ട്.
പഴനിയിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് പരാതിക്കാരി നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ദിവസങ്ങളില്‍ പോലീസ് സ്‌റ്റേഷനില്‍ ബലാത്സംഗ പരാതി ലഭിച്ചിട്ടില്ലെന്നാണ് പഴനി അടിവാരം പൊലീസിന്റെ പ്രതികരണം. സംഭവം നടന്ന ലോഡ്ജിലെ ജീവനക്കാര്‍, ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍, കടയുടമകള്‍ എന്നിവരില്‍നിന്നും പോലീസ് മൊഴിയെടുത്തു. പ്രദേശത്തെ സി.സി. ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.
പഴനിയില്‍ തീര്‍ഥാടനത്തിനു പോയ തലശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നാരോപിച്ചാണ് ഇവരുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു യുവതിക്കു നേരേയുള്ള ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ച് നാട്ടില്‍ എത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. കേസന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡി.ഐ.ജി. അനില്‍കാന്ത് തമിഴ്‌നാട് ഡി.ഐ.ജി. ശൈലേന്ദ്രബാബുവിന് കത്തെഴുതിയിരുന്നു.
അതിനിടെ, പരാതിക്കാര്‍ക്കെതിരേ ആരോപണവുമായി അവര്‍ താമസിച്ച പളനിയിലെ ലോഡ്ജ് ഉടമ രംഗത്തെത്തി. യുവതിയും ഭര്‍ത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന വ്യാജേനെയാണെന്നു ലോഡ്ജ് ഉടമ മുത്തു പറഞ്ഞു.
കഴിഞ്ഞ 19ന് അമ്മയും മകനുമെന്നു പറഞ്ഞാണ് പരാതിക്കാര്‍ മുറി എടുത്തത്. മദ്യപാനത്തെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇരുവരും തമ്മില്‍ മുറിയില്‍വച്ച് പ്രശ്‌നമുണ്ടായി. ഇതോടെ സ്ത്രീ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ ഭര്‍ത്താവും ഇറങ്ങിപ്പോയി. പിന്നീട് 25ാം തീയതിയാണ് ഇവര്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് വാങ്ങി മടങ്ങിപ്പോയി.
ആ സമയം യുവതി ആരോഗ്യവതിയായിരുന്നെന്നും ലോഡ്ജ് ഉടമ പറഞ്ഞു. പിന്നീട് കഴിഞ്ഞ ആറിന് പോലീസാണെന്നു പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടു. പുലര്‍ച്ചെ അഞ്ചു മണിക്കാണു കോള്‍ വന്നത്. കുടുംബം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ലോഡ്ജ് ഉടമ ആരോപിച്ചു.
"
https://www.facebook.com/Malayalivartha