മലപ്പുറത്ത് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിനായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു....

മലപ്പുറത്ത് ചാലിയാറില്‍ കാരാട് പൊന്നേംപാടത്ത് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ മൂന്നാംതൊടി എടക്കോട്ട് വിഷ്ണുവിനായുള്ള തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു.
ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കാണാതായ ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകി അവസാനിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ്, ജില്ല ദുരന്ത നിവാരണ സേന, കൊയിലാണ്ടി താലൂക്ക് ദുരന്ത നിവാരണ സേന, പരപ്പനങ്ങാടി ട്രോമ കെയര്‍, പൊലീസ് എന്നിവരെത്തി വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.
മീഞ്ചന്ത അഗ്നിശമന നിലയം സ്റ്റേഷന്‍ ഓഫിസര്‍ റോബിന്‍ വര്‍ഗീസ്, അസി. ഓഫിസര്‍ ഇ. ശിഹാബുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസവും ഫയര്‍ ഫോഴ്സുമുണ്ടായിരുന്നു.
പത്തോളം ബോട്ടുകളും മത്സ്യത്തൊഴിലാളികളും മണല്‍ തൊഴിലാളികളും കിട്ടാവുന്ന തോണികളിലായി തെരച്ചില്‍ നടത്തി. ഫറോക്ക് പഴയ പാലം വരെയുള്ള ദൂരമാണ് ഇന്നലെ തെരഞ്ഞത്. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ പുനരാരംഭിച്ചു .
കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഒഴുക്കില്‍ പെട്ട് ദൂരെ പോവാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഇന്ന് രാവിലെ ബേപ്പൂര്‍ ഭാഗത്തുനിന്നാണ് തിരച്ചില്‍ ആരംഭിച്ചത് .
" f
https://www.facebook.com/Malayalivartha