കിണര്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം.... മൂന്നു മരണം .... ഒരാളുടെ നില ഗുരുതരം, രക്ഷിക്കാനിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു

കുണ്ടറയില്‍ പെരുമ്പുഴയില്‍ കിണര്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ കുടുങ്ങിയ നാലുപേരില്‍ മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.
കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. കുണ്ടറ പെരുമ്പുഴ കോവില്‍മുക്കിലാണ് സംഭവം.
രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിശമനസേന ഉദ്യോഗസ്ഥനും തളര്‍ന്നുവീണു. പുതിയ വീടിനോട് ചേര്‍ന്ന് നിര്‍മ്മാണത്തിലിരുന്ന 100 അടിയോളം താഴ്ചയുള്ള കിണറിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.
ആഴം കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha