പണത്തിന്റെ സ്രോതസ് എവിടെ നിന്നെന്ന് അറിയണം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാനുള്ള പദ്ധതിയിലാണ്. ഇന്ന് വീണ്ടും വിളിച്ചുവരുത്തും. അര്‍ജുന്റെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
വരുമാന മാര്‍ഗ്ഗം ഇല്ലെങ്കിലും അര്‍ജുന്‍ ആയങ്കിയിലേക്ക് വലിയ തോതില്‍ പണം എത്തിയിരുന്നെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. അര്‍ജുനെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യത്തില്‍ വേണ്ടുന്ന വിവരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നത് ശ്രദ്ധേയം .
പിന്നീട് ഭാര്യ അമലയേയും ചോദ്യം ചെയ്‌തെങ്കിലും ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അമലയെ വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചുവരുത്തുന്നത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ അര്‍ജുനായിരുന്നെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അര്‍ജുനേയും മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ട സാഹചര്യം വരികയാണ്. ഇതിനായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ കീഴ്‌ക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ കോടതി ഇത് തള്ളുകയുണ്ടായി. കസ്റ്റഡി ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ ഇപ്പോഴത്തെ നീക്കം. ഇതിനായുള്ള ഹര്‍ജിയും ഇന്ന് നല്‍കിയേക്കും.
അതേസമയം അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു കാര്‍ കൂടി കസ്റ്റംസ് പിടികൂടിയിരുന്നു . ഉദിനൂര്‍ സ്വദേശി വികാസിന്റേതാണ് കാര്‍. സ്വര്‍ണക്കടത്തിന് അകമ്പടി പോയ ഈ കാര്‍ ഓടിച്ചത് അര്‍ജ്ജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണ്. പ്രണവിനെയും വികാസിനെയും കസ്റ്റംസ് ചോദ്യം ചെയ്തു.
വെള്ളിയാഴ്ച കസ്റ്റംസിന്റെ കാസര്‍കോട് സംഘമാണ് ഈ കാര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്തിന് അകമ്പടി പോകാന്‍ ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്
https://www.facebook.com/Malayalivartha