നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി... വാദം ആരംഭിച്ചതു മുതൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോടതി... ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമനിര്‍മ്മാണ സഭ. അത് എംഎല്‍എമാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് പൊതുതാല്‍പ്പര്യമാണുള്ളതെന്നും കോടതി

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി. കേസ് തീര്‍പ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയില്‍ ആണ് വാദം പൂര്‍ത്തിയായത് . സുപ്രധാന വിഷയം ആയതുകൊണ്ടാണ് വിശദമായ വാദം കേട്ടതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു
വാദം ആരംഭിച്ചതു മുതൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു കോടതി ഉന്നയിച്ചത്. കേസ് പിൻവലിക്കുന്നതിൽ സർക്കാരിനുള്ള താത്പര്യം എന്താണെന്നും കോടതി ആരാഞ്ഞു. സുപ്രധാന കേസ് ആയതിനാലാണ് വിശദമായി വാദം കേട്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
വാദത്തിനിടെ കടുത്ത ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്യമുണ്ടെന്നതില്‍ തര്‍ക്കമില്ല. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ അതിന്‍റെ പേരില്‍ കോടതി സാമാഗ്രഹികള്‍ നശിപ്പിക്കാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം
മന്ത്രി വി ശിവൻകുട്ടിയുൾപ്പെടെ പ്രതികളായവരുടെ കേസ് പിൻവലിക്കാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ രാവിലെ മുതലാണ് വാദം ആരംഭിച്ചത്. നിയമസഭയ്ക്ക് അകത്തു നടന്നത് സർക്കാരിനെതിരായ കേവലം ഒരു പ്രതിഷേധമാണെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്.
നിയമസഭയുടെ അധികാരം സംരക്ഷിക്കണം, നിയമസഭയിലെ അംഗങ്ങൾക്ക് അവരുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ നിയമസഭയ്ക്ക് അകത്ത് ഏത് രീതിയിലും പ്രതിഷേധിക്കാൻ കഴിയുമോയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമനിര്‍മ്മാണ സഭ. അത് എംഎല്‍എമാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് പൊതുതാല്‍പ്പര്യമാണുള്ളതെന്നും കോടതി ചോദിച്ചു. എന്നാല്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ സ്വഭാവികമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. പ്രോസിക്യൂഷന്‍ നടപടി തുടരാനാകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു
https://www.facebook.com/Malayalivartha