വല്ലതും നടക്കുമോ... സോണിയ ഗാന്ധി നേതൃസ്ഥാനത്ത് നിന്നും മാറുമ്പോള്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകില്ലെന്ന് സൂചന; ഗാന്ധി കുടുംബത്തിന് വേണ്ടപ്പെട്ടയാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹം; പാര്‍ട്ടിയിലെ മാറ്റങ്ങള്‍ക്കായി സോണിയാ ഗാന്ധി ചര്‍ച്ച നടത്തി

കോണ്‍ഗ്രസിനെ സംബന്ധിച്ച് കുടുംബ വാഴ്ചയ്ക്ക് തത്ക്കാലം വിരാമമാകുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തുമെങ്കിലും തത്ക്കാലത്തേക്ക് മറ്റൊരാളെ ചുമതലയേല്‍പ്പിക്കും. അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് അടുത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷനായേക്കുമെന്ന് അഭ്യൂഹം. പാര്‍ട്ടിയുടെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അവരുടെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ സജീവമായത്. പാര്‍ട്ടിയിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത അദ്ധ്യക്ഷനായി പരി?ഗണിക്കുന്ന മുന്‍നിര നേതാക്കളില്‍ കമല്‍നാഥും ഉള്‍പ്പെടുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനു ശേഷമാകും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടക്കുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കമല്‍നാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുളള നേതാവാണ്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള വിവാദങ്ങളും ചര്‍ച്ചകളും സജീവമായത്. 2017ല്‍ സോണിയയില്‍ നിന്നും ഈ സ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സ്ഥാനമൊഴിയുകയായിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തെ അനിശ്ചിതത്വം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതായും പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതായും ചൂണ്ടിക്കാണിച്ച് പാര്‍ട്ടിയിലെ 23 മുതിര്‍ന്ന നേതാക്കള്‍ സോണിയയ്ക്ക് കത്തയച്ചത് വന്‍ വിവാദമായിരുന്നു.
അതേസമയം ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കില്ല. അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് പകരം രാഹുലിനെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ പകരം നേതാവാക്കാനാണ് ആലോചിക്കുന്നത്. നേരത്തേ കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് ആവശ്യപ്പെട്ട നേതാക്കളിലുള്‍പ്പെട്ടവരാണ് ഇരുവരും.
അധിറിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്ഇടത് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് അധീറിനെ മാറ്റാനുള്ള ആലോചന സജീവമായത്. വര്‍ഷകാല സമ്മേളനത്തിനായി ജൂലൈ 19 നാണ് ലോക്‌സഭ ആരംഭിക്കുന്നത്.
അതസമയം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വമ്പന്‍ പദ്ധിതികളുമായി കോണ്‍ഗ്രസ് കളത്തിലേക്ക്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വമ്പന്‍ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ അംഗമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആദ്യഘട്ടത്തില്‍ രാഹുലും പ്രിയങ്കയുമാണ് പ്രശാന്തുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഓണ്‍ലൈനായി സോണിയയും ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രശാന്ത് കിഷോറിന് നിര്‍ണായക പങ്കുണ്ടാകുമെന്നാണ് കരുതുന്നത്. 2017ല്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനു ശേഷം ആദ്യമായാണ് പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും ചര്‍ച്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ സോണിയയും രാഹുലും പ്രിയങ്കയും പങ്കെടുത്തുവെന്നതും പ്രധാനമാണ്. ഇതിന് പിന്നാലെയാണ് കമല്‍നാഥുമായുള്ള കൂടിക്കാഴ്ച.
https://www.facebook.com/Malayalivartha