കേരളത്തിലെ 14 ജില്ലകളിൽ പ്രധാനപ്പെട്ട ഒരു ജില്ല; ഇൻഡ്യയിൽ ശുദ്ധവായു ലഭിക്കുന്ന ജില്ല, പത്തനംതിട്ട! 2019 ൽ ശബരിമലയിലും അയ്യപ്പൻ്റെ പൂങ്കാവനത്തിലും നടന്ന കാര്യങ്ങൾ കേരളം സാക്ഷ്യംവഹിച്ചതാണ്, രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഇനി ഒരു രണ്ടാം യുവതീ പ്രവേശത്തിനു കൂടി വഴിയൊരുങ്ങുമോ?
കേരളത്തിലെ 14 ജില്ലകളിൽ പ്രധാനപ്പെട്ട ഒരു ജില്ലയാണ് പത്തനംതിട്ട - പ്രത്യേകതയും നിരവധി. ഇൻഡ്യയിൽ ശുദ്ധവായു ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ട. പ്രശസ്തമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ടയിൽ - മത സഹോദര്യത്തിൻ്റെ കേന്ദ്രമായ എരുമേലി- ഹിന്ദു - ക്രൈസ്തവ കൺവെൻഷനുകളുടെ കേന്ദ്രം എല്ലാം പത്തനംതിട്ട ജില്ലയിലാണ്. അത് കൊണ്ട് ആ ജില്ലയ്ക്ക് തലപ്പൊക്കം അല്പം കൂടുതലും - കേരളത്തിലെ 14 ജില്ലകളിൽ 8 ജില്ലകളുടെയും സാരഥ്യം വഹിക്കുന്നത് വനിതകളാണ്. അക്കൂട്ടത്തിൽ പത്തനംതിട്ടയും ഉണ്ട്. നല്ലത് തന്നെ -വനിതാ മുന്നേറ്റത്തിൽ നമ്മൾക്ക് ഏറെ അഭിമാനിക്കാം. എന്നാൽ പത്തനംതിട്ട ജില്ലയുടെ ഭരണസാരഥ്യം മുഴുവൻ വനിതകളാണ്.
പോലീസ് മേധാവ് നിശാന്തിനി, ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ, DMOവനിത കൂടാതെ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഇത് ഇവിടെ എടുത്തു പറയാൻ കാരണം _ ശബരിമല സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണല്ലോ. ശബരിമല മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തം _ കാനന ക്ഷേത്രം _ ആചാരം മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നം - യുവതി പ്രവേശം ആചാരത്തിന് വിരുദ്ധമാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2019 ൽ നമ്മൾ കണ്ടതാണ് ശബരിമലയിലും അയ്യപ്പൻ്റെ പൂങ്കാവനത്തിലും നടന്ന കാര്യങ്ങൾ - ഒരു വർഷത്തിൽ രണ്ടു മാസക്കാലം നടക്കുന്ന തീർത്ഥാടന കാലയളവിൽ കേരളത്തിലെ ജനസംഖ്യയുടെ അത്രയും ഭക്തർ വിവിധ സംസ്ഥാനങ്ങളിലായി സന്നിധാനത്ത് എത്തുന്നു'- കേരളത്തിൻ്റെ ഒരു വലിയ സാമ്പത്തിക സ്രോതസ്സ് കൂടിയാണ് ശബരിമല _ ശബരിമല ദേവസ്വം വകുപ്പിൻ്റെ കീഴിലാണ്. പ്രത്യേക എക്സിക്യുട്ടീവ് ഓഫീസർ ഉണ്ട്.
എങ്കിലും ഭരണപരമായ കാര്യങ്ങളിൽ ജില്ലാ ഭരണകൂടം നേതൃത്വം നൽകണം. ഓരോ തീർത്ഥാടന കാലയളവിലും മുന്നേ തന്നെ അവലോകന യോഗങ്ങൾ നടത്തണം. അത് തിരുവനന്തപുരത്ത് വെച്ച് ഉണ്ടാകും. പമ്പയിൽ വെച്ച് ഉണ്ടാകും. സന്നിധാനത്തിൽ വെച്ച് ഉണ്ടാകും.ഇതിൽ എല്ലാം കളക്ടർ, പോലീസ് മേധാവി, DMO ഇവരുടെ എല്ലാം സാന്നിധ്യം അനിവാര്യമാണ്. കൂടാതെ മണ്ഡല മകരവിളക്ക് സമയത്ത് കളക്ടർ സന്നിധാനത്ത് ക്യാമ്പ് ചെയ്ത് കൊണ്ട് കാര്യങ്ങൾക്ക് നേതൃത്വം നൽകണം. കാനനക്ഷേത്രമാണ്. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ മണ്ഡല മകരവിളക്ക് സമയത്ത് സന്നിധാനത്ത് എത്തും.അവർക്ക് സുഗമമായ ദർശന സൗകര്യം, മലകയറ്റം., സുരക്ഷിതത്വം ഇതെല്ലാം ഉറപ്പുവരുത്തണം - അങ്ങനെ വരുമ്പോൾ പത്തനംതിട്ട ജില്ലയ്ക്ക് കിട്ടിയിരിക്കുന്ന ഈ വനിതാ നേതൃത്യത്തിന് മലകയറ്റം അസാധ്യമല്ലേ?
മലകയറ്റം നടക്കും. അതല്ല -ആചാരത്തിന് വിരുദ്ധമായ കാര്യങ്ങൾ അല്ലെ?ഇവർക്ക് പമ്പയിൽ വരെയല്ലേ പോകാൻ സാധിക്കുകയുള്ളൂ - അപ്പോൾ തീർച്ചയായും എന്താണ് വേണ്ടത്? ഇതെല്ലാം പരിഗണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് ഒരു പുരുഷനേതൃത്യമല്ലേ നൽകേണ്ടത്?ത്യശൂർ ജില്ലയുടെ കാര്യം നോക്കു ക- ആ ജില്ലയിലാണ് ഗുരുവായൂർ, ഇരിങ്ങലാക്കുട കൂടൽമാണിക്യം ക്ഷേത്രം _ ഇവിടങ്ങളിൽ കളക്ടറുടെ സാന്നിധ്യം അനിവാര്യമാണ്. അത് കൊണ്ട് അവിടെ ഹിന്ദു വിഭാഗത്തിൽ നിന്നുളള കളക്ടർമാരെയാണ് നിയമിക്കുക - അത് ഒരു അലിഖിത നിയമമാണ്. അവിടുത്തെ ചില ആചാരങ്ങൾ അനുസരിച്ച് കൊണ്ടു പോകുക _ അത്തരത്തിൽ ഒരു തീരുമാനം എന്തുകൊണ്ട് പത്തനംതിട്ടയിൽ നടപ്പിലാക്കി കൂടാ?
യുവതീ പ്രവേശം കോടതിയിൽ നിൽക്കുന്ന വിഷയമാണ്. അതിൽ ഇനിയും വിധി വരേണ്ടിയിരിക്കുന്നു. അപ്പോൾ ശബരിമലയിലരുടെ അജൻഡയായി മാറിയിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഇനി ഒരു രണ്ടാം യുവതീ പ്രവേശത്തിനു കൂടി വഴിയൊരുക്കാനാണ് പത്തനംതിട്ട ജില്ലയിൽ ഇത്തരത്തിൽ ഒരു വനിതാ മതിൽ തീർത്തിരിക്കുന്നത്?
https://www.facebook.com/Malayalivartha