കിണര്‍ നിര്‍മ്മാണത്തിനിടെ നാലു തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.... അടിത്തട്ടിലിറങ്ങിയ തൊഴിലാളി ചെളി വാരുന്നതിനിടെ ഉറവ പൊട്ടി ശക്തമായി വെള്ളം കയറി, ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുന്നതുകണ്ട് ഓരോ തൊഴിലാളികളും രക്ഷിക്കാനെത്തിയതോടെ എല്ലാവരും കിണറിലേക്ക്.... സംഭവമിങ്ങനെ.....

കിണര്‍ നിര്‍മ്മാണത്തിനിടെ നാലു തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.... കുണ്ടറ പെരുമ്പുഴയില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ മൂന്ന് തൊഴിലാളികളുമാണ് അപകടത്തില്‍പെട്ടത്.
വെള്ളിമണ്‍ ചിറക്കോണം വയലില്‍തറ പുത്തന്‍വീട്ടില്‍ സോമരാജന്‍ (56), പെരുമ്പുഴ കുരീപ്പള്ളി തൈക്കാവുമുക്ക് പണയില്‍ വീട്ടില്‍ മനോജ് (32), പെരുമ്പുഴ പുനക്കന്നൂര്‍ പുന്നവിള വീട്ടില്‍ രാജന്‍ (36), ചിറയടി മച്ചത്ത് തൊടിയില്‍ വീട്ടില്‍ ശിവദാസന്റെയും ആനന്ദവല്ലിയുടെയും മകന്‍ ശിവപ്രസാദ് (വാവ, 25) എന്നിവരാണ് മരിച്ചത്.
പെരുമ്പുഴ കോവില്‍മുക്കില്‍ ഇന്നലെ രാവിലെ 11ഓടെ കൊല്ലം സ്വദേശിയുടെ പുരയിടത്തിലായിരുന്നു ദുരന്തമുണ്ടായത്.
പുറത്തുണ്ടായിരുന്ന രണ്ടു തൊഴിലാളികളുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും അറിയിക്കുകയായിരുന്നു.കുണ്ടറ, കടപ്പാക്കട ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും കുണ്ടറ പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അറുപത്തിയഞ്ച് അടി താഴ്ചയിലെത്തിയിട്ടും വെള്ളം കണ്ടിരുന്നില്ല. രണ്ടുപേര്‍ക്ക് കഷ്ടിച്ച് ഞെരുങ്ങിയിറങ്ങാവുന്ന വീതിയില്‍ ഇരുപത് അടിയോളം വീണ്ടും കുഴിച്ചു. അടിത്തട്ടിലിറങ്ങിയ മനോജ് ചെളി വെട്ടിക്കോരുന്നതിനിടെ ഉറവപൊട്ടി
ശക്തമായി വെള്ളം കയറി. ശ്വാസതടസം കാരണം കുഴഞ്ഞുവീണു. രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ശിവപ്രസാദ് പാതിവഴിയില്‍ ശ്വാസംകിട്ടാതെ താഴേക്ക് പതിച്ചു. പിന്നാലെ,രക്ഷിക്കാന്‍ ഇറങ്ങിയ രാജനും സോമരാജനും അതേഅവസ്ഥയില്‍ താഴെ പതിച്ചു.
രക്ഷാ പ്രവര്‍ത്തകനും ബോധക്ഷയം കിണറിനുള്ളില്‍ കഷ്ടിച്ച് ഒരാള്‍ക്ക് നില്‍ക്കാനേ ഇടമുള്ളൂ. ഓരോരുത്തരെയായി കയറില്‍ കൊരുത്ത് പുറത്തെടുക്കാന്‍ ശ്വസനോപകരണങ്ങള്‍ ധരിച്ച് ഓരോ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീതം കിണറ്റിലിറങ്ങി.
നാലാമത്തെയാളെ പുറത്തെടുക്കാന്‍ ഇറങ്ങിയ ഉദ്യോഗസ്ഥന്‍ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് തിരികെക്കയറി. പകരം ഇറങ്ങിയ കടപ്പാക്കട ഫയര്‍സ്റ്റേഷനിലെ ഫയര്‍മാനായ വര്‍ണിനാഥിന് നാലാമത്തെയാളുടെ ശരീരം കയറില്‍ കൊരുത്ത ശേഷം മുകളിലേക്ക് വരുന്നതിനിടെ ബോധം നഷ്ടപ്പെട്ടു. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ ബോധം തിരിച്ചുകിട്ടി
പി.സി. വിഷ്ണുനാഥ് എം.എല്‍.എ, മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ എന്നിവരും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മൂന്നുപേര്‍ കിണറ്റില്‍വച്ചും നാലാമന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് വിട്ടുനല്‍കും. കുണ്ടറ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha