ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമാക്കി സര്‍ക്കാര്‍ തീരുമാനം; സച്ചാര്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ റദ്ദാക്കപ്പെട്ടേക്കാമെന്ന് സൂചന, മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രത്യേക പദ്ധതികള്‍ പൂര്‍ണമായി നിലയ്ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യാഘാതമെന്ന് വിദഗ്ധര്‍

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സച്ചാര്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കേരളത്തില്‍ റദ്ദാക്കപ്പെടുകയാണെന്ന വിലയിരുത്തല്‍ വ്യാപകമാകുകയാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിലെ പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ വിഹിതം നിഷേധിക്കപ്പെട്ടേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി.
അതോടോപ്പം തന്നെ രാജ്യത്തെ മുസ് ലിം പിന്നാക്കാവസ്ഥ പഠിക്കാനായി നിയോഗിച്ച സച്ചാര്‍കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിച്ചതും സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ പദ്ധതികള്‍ നടപ്പാക്കിയതും. കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെക്കൂടി പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പദ്ധതി വിഹിതം ഇപ്പോള്‍ ജനസംഖ്യാനുപാതികമാക്കിയതോടെ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ അപ്രസക്തമാകുന്ന കാഴ്ച്. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രത്യേക പദ്ധതികള്‍ പൂര്‍ണമായി നിലയ്ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യാഘാതമെന്ന് വിദഗ്ധര്‍ പറയുകയുണ്ടായി.
കൂടാതെ വിദ്യാഭ്യാസം,സര്‍ക്കാര്‍ ജോലി എന്നിവയിലെ പ്രാതിനിധ്യക്കുറവ് പോലുള്ള പിന്നാക്കാവസ്ഥ പരിഗണിച്ചാണ് ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വന്നത്. ഇതില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കക്കാരായ ലത്തീന്, പരിവര്‍ത്തിത ക്രിസ്ത്യന്‍ തുടങ്ങിവരെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ ആനുകൂല്യമാണ് ഇപ്പോള്‍ മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് കൂടി പങ്കുവക്കപ്പെടുന്നത്. മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തിന് ഇരട്ട ആനുകൂല്യം ലഭിക്കാനും പിന്നാക്ക ക്രൈസ്തവര്‍ക്ക് അര്‍ഹമായ വിഹിതം നിഷേധിക്കപ്പെടാനും ഇത് ഇടയാക്കിയേക്കുമെന്ന ആശങ്കയും ശക്തമാണ്.
https://www.facebook.com/Malayalivartha