'മീന്‍ കച്ചവടം ലാഭകരമായിരുന്നു, ഓരോ വീടുകളിലും കയറി മീന്‍ വേണോയെന്നു ചോദിക്കുമായിരുന്നു!! ബ്രാഹ്മണരുടെ വീടുകളില്‍ വരെ പോയി മീന്‍ വേണോയെന്നു ചോദിച്ച് ചീത്ത കേട്ടിട്ടുണ്ട്, അന്നൊക്കെ കഷ്ടപ്പെട്ടതിന്റെ ഫലം കിട്ടിയിട്ടുണ്ട്' -ഹനാന്

പഠനത്തിനൊപ്പം തന്നെ മീന്‍ വില്‍പ്പന ചെയ്ത് ശ്രദ്ധേയയായ ഹനാന്റെ ജീവിതം മലയാളികള്‍ക്കെല്ലാം പരിചിതമാണ്. അയണ്‍ ഗേള്‍ എന്നായിരുന്നു ആദ്യമൊക്കെ ഹനാനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഹനാന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണവും ഉണ്ടായി. സൈബര്‍ അറ്റാക്ക്, വിമര്‍ശനങ്ങള്‍, വാഹനാപകടം എന്നിങ്ങനെ പാലകടമ്പകൾ താണ്ടി ഹനാന്‍ മുന്നോട്ട് പോവുകയാണ്. ഇനിയുമൊരു ബിസിനസ് തുടങ്ങാന്‍ മടിയാണെന്ന് ഹനാന്‍ വ്യക്തമാക്കുന്നു.
ലോക്ഡൗണ്‍ തുടങ്ങുന്നതു മുന്‍പ് വരെ പട്ടിമറ്റത്ത് ഒരു കോഫി ഷോപ്പ് ഇട്ടിരുന്നുവെന്നും ലോക്ഡൗണ്‍ തുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അത് പൂട്ടേണ്ടി വന്നുവെന്നും വ്യക്തമാക്കി. അപകടത്തിന് ശേഷം നടുവിന് അതിയായ വേദനയുണ്ടെന്നും അതിനാല്‍ ദിവസവും പുലര്‍ച്ചെ മാര്‍ക്കറ്റില്‍ പോയി മീനെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ഹനാന്‍ പറയുന്നു.
ഹനാന്റെ ജീവിതം വൈറലായ സമയത്ത് നിരവധി ആളുകള്‍ വാഗ്ദാനവുമായി രംഗത്ത് വന്നിരുന്നു. ഇത്തരത്തില്‍ കിട്ടിയ മിക്ക ചെക്കുകളും മടങ്ങിയെന്ന് തുറന്നു പറയുകയാണ് ഹനാന്‍. പ്രളയസമയമത്ത് ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കിയിരുന്നുവെന്നും ഹനാന്‍ പറയുന്നു.
'മീന്‍ കച്ചവടം ലാഭകരമായിരുന്നു. ഓരോ വീടുകളിലും കയറി മീന്‍ വേണോയെന്നു ചോദിക്കുമായിരുന്നു. ബ്രാഹ്മണരുടെ വീടുകളില്‍ വരെ പോയി മീന്‍ വേണോയെന്നു ചോദിച്ച് ചീത്ത കേട്ടിട്ടുണ്ട്. അന്നൊക്കെ കഷ്ടപ്പെട്ടതിന്റെ ഫലം കിട്ടിയിട്ടുണ്ട്. എല്ലാവരും എന്നെ വിളിക്കുന്നത് നടുവൊടിഞ്ഞ കുട്ടിയെന്നാണ്. അതിനു മുന്‍പ് അയണ്‍ ഗേളെന്നാണ് വിളിച്ചിരുന്നത്. ഞാന്‍ സ്ട്രോങ് ആണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ സംരക്ഷിക്കുന്ന കുട്ടി എന്ന പരിഗണനയും വാല്‍സല്യവും എല്ലായിടത്തു നിന്നും കിട്ടി'- ഹനാന്‍ പറയുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപുകാര്‍ നടത്തിവരുന്ന സമരത്തിനെ കുറിച്ചും ഹനാന്‍ പ്രതികരിച്ചു. ദ്വീപിലെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കേണ്ട സമയമാണ് ഇതെന്ന് ഹനാന്‍ പറഞ്ഞു. 'ശാന്തരും ക്ഷമാശീലരുമായ ജനതയാണ് അവിടെ. ലക്ഷദ്വീപ് മലിനമാക്കരുത്. നമ്മള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കേണ്ട സമയമാണ്', ഹനാന്‍ പറയുന്നു.
നിലവില്‍ ഹനാന്‍ ബി.എ. മ്യൂസിക് ചെയ്യുന്നു. ബി.എസ്.സി കെമിസ്ട്രി പൂര്‍ത്തിയാക്കിയശേഷമാണ് സംഗീതത്തിലേക്ക് തിരിഞ്ഞത്. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെച്ച് ഉടന്‍ ഒരു വിവാഹം തനിക്ക് ഉണ്ടാകില്ലെന്നും ഹനാന്‍ പറയുന്നു. 'കുടുംബത്തെ നയിക്കുന്ന പടയാളിയാണ് ഭാര്യ. എല്ലാം കൊണ്ടും സ്ട്രോങ് ആയിരിക്കേണ്ടവള്‍. നല്ല ആലോചനകള്‍ നിരവധി വരുന്നുണ്ട്. വിദ്യാഭ്യാസം ഉള്ളവര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്'- ഹനാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha