മൂന്നു ദിവസം ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച് സർക്കാർ: രാത്രി എട്ടുവരെ കടകള്‍ തുറക്കാം!! എ, ബി, സി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍

ബലി പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവു പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ഡൗണ്‍ ഒഴിവാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ, ബി, സി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍. ഡി കാറ്റഗറിയില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി.
വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇളവുകള്‍ അനുവദിച്ചത്. കടകളുടെ പ്രവര്‍ത്തന സമയവും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാര്‍ജ് വര്‍ധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായിരുന്നു.
പൊലീസ് കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടു വച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം വെള്ളപ്പൊക്കവും കോവിഡും കാരണം ഓണക്കാലത്തെ കച്ചവടം പോയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha