ലോക്ഡൗണിലും സ്ത്രീകളെ എത്തിച്ചു: തലസ്ഥാനത്തേക്ക് കുതിച്ചെത്തിയ അസാം പോലീസ് പെൺവാണിഭ സംഘത്തെ തൂക്കിയെടുത്തു: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കേരള തലസ്ഥാനത്തിനെ ഞെട്ടിച്ച് വൻ പെൺവാണിഭ സംഘം .പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ. ലോക്ക്ഡൗണില്‍ വരെ സ്ത്രീകളെ എത്തിച്ചു; തിരുവനന്തപുരത്ത് അസംപോലീസ് നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘത്തെ പിടികൂടിയത്.
ഉത്തരേന്ത്യയിൽനിന്ന് സ്ത്രീകളെയെത്തിച്ച് നഗരത്തിൽ പ്രവർത്തിച്ചുവന്ന പെൺവാണിഭസംഘത്തെ അസം പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്മാരുമാണ് തമ്പാനൂരിലെയും മെഡിക്കൽ കോളേജിനടുത്തെയും ഹോട്ടലുകളിൽനിന്നു പിടിയിലായത്.
പെൺവാണിഭസംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരെയും രണ്ടു മറുനാടൻ തൊഴിലാളികളെയും പോലീസ് തൂക്കിയെടുത്തു. ലോക്ഡൗൺ സമയത്ത് കെട്ടിടനിർമാണത്തൊഴിലാളികൾ എന്ന വ്യാജേനയായിരുന്നു യുവതികളെ കടത്തിക്കൊണ്ടുവന്നത്. ഇവരുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് അസം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി കഴിഞ്ഞു . ഈ മാസം 11-ന് മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് . ഇരുവരുടെയും ഫോൺവിളികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നു അന്വേഷണസംഘത്തിന് മനസ്സിലാക്കാൻ സാധിച്ചു.
അസം പോലീസ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയെ കണ്ട് കാര്യങ്ങൾ വ്യക്തമാക്കി. തുടർന്ന് ഷാഡോ പോലീസുമായി ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു.
ലോക്ഡൗൺ കാലത്ത് മെഡിക്കൽ കോേളജിൽ മാത്രം നാലു കേന്ദ്രങ്ങൾ സംഘത്തിനുണ്ടായിരുന്നു. പ്രതികളെ ഉടൻ അസമിലേക്കു കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു. ലോക്ഡൗൺ കാലത്ത് പോലീസിന്റെ കർശന നിയന്ത്രണങ്ങളും യാത്രാവിലക്കും മറികടന്നാണ് ഇത്രയും പേർ ഇവിടേക്ക് എത്തിയതെന്ന് കാര്യം ഞെട്ടിക്കുന്നതാണ് . തമ്പാനൂരിലെയും മെഡിക്കൽ കോേളജിലെയും പോലീസ് സ്റ്റേഷനുകൾക്കടുത്തായിരുന്നു ഇവർ തങ്ങിയ ഹോട്ടലുകൾ.
https://www.facebook.com/Malayalivartha