പ്രാഥമിക ശുശ്രൂഷ പോലും നല്‍കാതെയാണ് താലൂക്ക് ആശുപത്രി അധികൃതര്‍ എസ്‌എടി ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടത്, ആശുപത്രിയില്‍ '108' ആംബുലന്‍സ് ഉണ്ടായിട്ടും പുറത്ത് നിന്ന് വിളിക്കാന്‍ പറഞ്ഞു; മിക്സച്ചര്‍ കുടുങ്ങി കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് കുടുംബം; നിഷേധിച്ച് ആശുപത്രി അധികൃതർ

തൊണ്ടയില്‍ മിക്സച്ചര്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ ശാന്തിവിള താലൂക്ക് ആശുപത്രി അധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയില്ലെന്ന് അച്ഛന്‍. പ്രാഥമിക ശുശ്രൂഷ പോലും നല്‍കാതെയാണ് താലൂക്ക് ആശുപത്രി അധികൃതര്‍ എസ്‌എടി ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടതെന്ന് മരിച്ച കുഞ്ഞിന്‍റെ അച്ഛന്‍ രാജേഷ് പറഞ്ഞു.
ആശുപത്രിയില്‍ '108' ആംബുലന്‍സ് ഉണ്ടായിട്ടും പുറത്ത് നിന്ന് വിളിക്കാന്‍ പറഞ്ഞുവെന്നും രാജേഷ് ആരോപിച്ചു. സംഭവത്തില്‍ നേമം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആറു വയസ്സുകാരി നിവേദിത തൊണ്ടയില്‍ മിക്സചര്‍ കുടുങ്ങി മരിച്ചത്. ഉടന്‍ അടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ കൃത്യമായ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
ശ്വാസതടസം പരിഹരിക്കാനുള്ള ശുശ്രൂഷകള്‍ നല്‍കിയ ശേഷമാണ് എസ്‌എടി ആശുപത്രിയിലേക്ക് അയച്ചത്. നഴ്സുമാര്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് ഇല്ലെന്നും '108' ആംബലന്‍സ് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്യുന്നത് മാത്രമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha