പി ജയരാജന് ഒളിവിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്; അറസ്റ്റ് ഒഴിവാക്കാനാണ് ജയരാജന് രോഗത്തിന്റെ പേര് പറയുന്നത്
പി ജയരാജന് ഒളിവിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കതിരൂര്‍ മനോജ് വധക്കേസിലെ അറസ്റ്റ് ഒഴിവാക്കാനാണ് ജയരാജന് രോഗത്തിന്റെ പേര് പറയുന്നതെന്നും സുധാകരന് ആരോപിച്ചു. എന്നാല്‍ സുധാകരന്റെ ആരോപണം തെറ്റാണെന്നും പി ജയരാജന് ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ഗോവിന്ദന് പ്രതികരിച്ചു. പി ജയരാജന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ യമുന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha