കണ്ണീര് കടലായി കോവളം... കോവളത്ത് തിരയില്‍പെട്ട് അഞ്ചുപേരെ കാണാതായി: ഒരു മൃതദേഹം കണ്ടെത്തി
കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ അഞ്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അനൂപിന്റെ മൃതദേഹമാണ് അര്‍ദ്ധരാത്രിയോടെ കണ്ടെത്തിയത്. വട്ടപ്പാറ സ്വദേശി ജിതിന്‍രാജ് (21), കഴക്കൂട്ടം സ്വദേശി നിഥിന് (21), പി.ടി.പി. നഗര്‍ സ്വദേശി അഭിഷേക് (31), സ്റ്റാച്യു സ്വദേശി അഖില്‍ എന്നിവരെയാണ് കാണാതായത്. ഇതില്‍ അഭിഷേക് ബാസക്കറ്റ് ബോള്‍ പരിശീലകനാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജമെന്റ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രണ്ട് സംഘങ്ങളായി ശനിയാഴ്ച വൈകിട്ടോടെയാണ് കോവളത്തെത്തിയത്. അഭിഷേക് തിരുവനന്തപുരത്ത് വച്ചാണ് സംഘത്തോടൊപ്പം ചേര്‍ന്നത്. പ്രക്ഷുബ്ധമായിരുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം അത് കണക്കിലെടുക്കാതെ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെയാണ് തിരയില്‍പെട്ടത്.
പൊലീസും കോസ്റ്റ് ഗാര്‍ഡും നാവിക സേനയും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. രാത്രി പന്ത്രണ്ട് മണിയോടെയാണ് അനൂപിന്റെ മൃതദേഹം കരയ്ക്കടഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha