അവര്‍ മരണത്തിലേക്ക് എടുത്തുചാടി
എല്ലാം ഞൊടിയിടയില്‍ സംഭവിച്ചു, ഒരു വലിയ തിര അവര്‍ക്കുനേരെ പാഞ്ഞടുത്തു. എല്ലാവരെയും ചുഴറ്റി വീഴിച്ചു. ഒരാളെ ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി. അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാക്കിയുള്ളവരെയും തിരയില്‍ കാണാതായി കണ്ടു നിന്ന ലൈഫ് ഗാര്‍ഡിന്റെ വിവരണം. പ്രക്ഷുബ്ധമായിരുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം അത് കണക്കിലെടുക്കാതെ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെയാണ് തിരയില്‍പെട്ടത്.
കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ല. പൊലീസും കോസ്റ്റ് ഗാര്‍ഡും നാവിക സേനയും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. രാത്രി പന്ത്രണ്ട് മണിയോടെയാണ് അനൂപിന്റെ മൃതദേഹം കരയ്ക്കടഞ്ഞത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രാവിലെ അഞ്ചരയോടെ തിരച്ചില്‍ വീണ്ടും തുടങ്ങി. നാവിക സേനയും തിരച്ചിലിന്റെ ഭാഗമായി സജീവമാണ്. എന്നാല്‍ നല്ല തിരമാലകള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്നും പ്രശ്നങ്ങള്‍ ഏറെയാണ്.
കോവളം ലൈറ്റ് ഹൗസ് ബീച്ചിലാണ് 5 പേരും കുളിക്കാനിറങ്ങിയത്. വട്ടപ്പാറ സ്വദേശി ജിതിന്‍രാജ് (21), കഴക്കൂട്ടം സ്വദേശി നിഥിന് (21), പി.ടി.പി. നഗര്‍ സ്വദേശി അഭിഷേക് (31), സ്റ്റാച്യു സ്വദേശി അഖില്‍ എന്നിവരെയാണ് കാണാതായത്. ഇതില്‍ അഭിഷേക് ബാസക്കറ്റ് ബോള്‍ പരിശീലകനാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha