കുട്ടികളുടെ ടാബ് ബംഗളുരുവില്‍ നിന്ന് പോലീസ് കണ്ടെത്തി: ശാസ്ത്രീയ പരിശോധനയിലൂടെ നിര്‍ണ്ണായക തെളിവുകള്‍ കിട്ടുമെന്ന് പ്രതീക്ഷ
കോന്നി സംഭവം പുതിയ വഴിത്തിരിവിലേക്ക്. കോന്നിയിലെ പെണ്‍കുട്ടികളുടെ ടാബ്ലറ്റ് ബംഗളൂരുവിലെത്തിയ കേരള പൊലീസ് സംഘം കണ്ടെടുത്തു. ബംഗളൂരുവിലെ ചാമ്രാജ് പേട്ടുള്ള ഒരു മൊബൈല്‍ കടയില്‍ പെണ്‍കുട്ടികള്‍ ടാബ്ലറ്റ് വിറ്റതായി പൊലീസ് കണ്ടെത്തി. അതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുല്‍ ചികിത്സയിലുള്ള ആര്യയുടെ നില ഗുരുതരമായി തുടരുകയാണ്.
കേരളത്തില്‍നിന്നെത്തിയ ആറംഗ പൊലീസ് സംഘം രണ്ടായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് ടാബ് കണ്ടെത്തിയത്. കടക്കാരന് 2 ദിവസം മുമ്പ് ടാബ് മറിച്ചുവിറ്റിരുന്നു. ഇയാളെ കണ്ടെത്തിയ പൊലീസ് ടാബ് വീണ്ടെടുത്തിട്ടുണ്ട്. നിര്‍ണായകമായ സൂചനകള്‍ ടാബിന്റെ വിശദപരിശോധനയില്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പെണ്‍കുട്ടികള്‍ രണ്ട് തവണ ബംഗളൂരുവില്‍ വന്ന നിലക്ക് കാണാതായ ടാബ്ലറ്റ് ഇവിടെ തന്നെയാകും വിറ്റതെന്ന് പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. ഇത് അനുസരിച്ച് മജസ്റ്റിക് റെയില്‍വേ സ്റ്റേഷന് ചുറ്റുമുള്ള നിരവധി മൊബൈല്‍ കടകളില്‍ പൊലീസ് തെരച്ചില്‍ നടത്തി.
തുടര്‍ന്നാണ് മജസ്റ്റിക്കിന് നാല് കിലോമീറ്റര്‍ അപ്പുറമുള്ള ചാമ്രാജ് പേട്ടിലെ എസ്എംഎസ് മൊബൈല്‍ സിറ്റി എന്ന കടയില്‍ പെണ്‍കുട്ടികള്‍ ടാബ് വിറ്റതായി പൊലീസ് കണ്ടെത്തിയത്. കടക്കാരന് പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ട് തിരിച്ചറിയുകയും ചെയ്തു. തൊട്ടടുത്തുള്ള മറ്റൊരു കടയിലും പെണ്‍കുട്ടികള്‍ ടാബ് വില്ക്കാന് ശ്രമിച്ചിരുന്നു. കേസ് അന്വേഷണത്തിലെ നിര്‍ണ്ണായക വഴിത്തിരവാണ് ടാബ് കണ്ടെത്തിയത്. ടാബില്‍ ശാസ്ത്രീയ പരിശോധന നടത്തി കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ശ്രമം. അതിലൂടെ ആരെയൊക്കെ കുട്ടികള്‍ ബന്ധപ്പെട്ടു എന്ന് മനസ്സിലാക്കാനാണ് ശ്രമം. എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ ബംഗളൂരുവില്‍ എത്തിച്ചതിന് പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
എന്നാല്‍ ആശുപത്രിയില്‍ ചിക്തസയിലുള്ള കുട്ടിയുടെ നില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha