സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത വ്യാഴാഴ്ച വരെ കനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായ കാറ്റും കടല്‍ ക്ഷോഭവുമുണ്ടാകാന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. കനത്ത മഴയ്ക്ക് മൂന്ന് കാരണങ്ങളാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രം പറയുന്നത്. കേരള കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദ പാത്തി ശക്തി പ്രാപിച്ചു. പടിഞ്ഞാറന്‍ കാറ്റും ശക്തിയായി വീശുന്നു. ബംഗാള്‍ തീരത്ത് അന്തരീക്ഷ ചുഴിയും രൂപപ്പെട്ടു. ഈ മാസം 23 വവ്യാഴാഴ്ച വരെ ശക്തമായ മഴയുണ്ടാകും. മല്‍സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha