Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

അവസാനം സമ്മതിച്ചു; കേസ് ആദ്യം അന്വേഷിച്ച പോലീസ് സംഘത്തിനു വീഴ്ച പറ്റിയതായി പുതിയ അന്വേഷണ മേധാവി ഉമ ബഹറ; കോന്നി സിഐയ്‌ക്കെതിരെ നടപടിക്ക് സാധ്യത

19 JULY 2015 08:44 PM IST
മലയാളി വാര്‍ത്ത.

കോന്നി പെണ്‍കുട്ടികളുടെ കേസ് ആദ്യം അന്വേഷിച്ച പോലീസ് സംഘത്തിനു വീഴ്ച പറ്റിയതായി നിലവിലെ അന്വേഷണ മേധാവി എംഎസ്പി കമന്‍ഡാന്റ് ഉമ ബഹറ ഐപിഎസ്. സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും. പെണ്‍കുട്ടികളില്‍ ഒരാള്‍ മാവേലിക്കരയില്‍നിന്നും വീട്ടിലേക്കു ഫോണ്‍ വിളിച്ച സമയത്ത് അവരെ കണ്ടെത്തുന്നതിന് ആവശ്യമായ ഒന്നുംതന്നെ ചെയ്തിരുന്നില്ല. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കോന്നി പോലീസ് ശ്രമിച്ചില്ല.
വീഴ്ചവരുത്തിയതിന് കോന്നി സിഐയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പെണ്‍കുട്ടികള്‍ മാവേലിക്കരയില്‍ ഉണ്ടായിട്ടും റയില്‍വേ പൊലീസിനെ അറിയിക്കാന്‍ വൈകി. ഇതുമായി ബന്ധപ്പെട്ട് റയില്‍വേ അധികൃതരില്‍ നിന്ന് എസ്പി വിവരം ശേഖരിച്ചു.
പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ മേധാവി ഉമാ ബെഹ്‌റയും സംഘവും കോന്നിയിലെത്തിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ആര്യ കെ. സുരേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ആര്യയില്‍ നിന്ന് മൊഴിയെടുത്ത ശേഷം കോന്നിയിലെത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഉമാ ബെഹ്‌റ പത്തനംതിട്ട റെസ്റ്റ്ഹൗസില്‍ ജില്ലാപൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തി.
പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ്‌ലറ്റ് പൊലീസ് ബെംഗളൂരുവില്‍ നിന്ന് കണ്ടെടുത്തിരുന്നു. ചാമ്‌രാജ് പേട്ടയിലെ ഒരു മൊബൈല്‍ കടയില്‍ പെണ്‍കുട്ടികള്‍ ടാബ്‌ലറ്റ് വിറ്റതായാണ് പൊലീസ് കണ്ടെത്തിയത്. കടയുടമ പെണ്‍കുട്ടികളുടെ ഫോട്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്. കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസം കൂടി ബെംഗളൂരുവില്‍ താമസിച്ച് വിവരങ്ങള്‍ ശേഖരിക്കും.
ട്രെയിനില്‍ നിന്നു വീണ് പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോന്നി സ്വദേശിനി ആര്യ സുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിക്ക് വിദഗ്ധ ചികില്‍സ നല്‍കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അതേസമയം ശ്വാസകോശത്തിലേറ്റ അണുബാധയ്ക്ക് കുറവുണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (39 minutes ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (1 hour ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (1 hour ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (2 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (2 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (3 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (3 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (3 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (3 hours ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (3 hours ago)

Malayali Vartha Recommends