ആ പദവിയും പോയി... പി.സി. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് എം നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കും
ഈ ഭരണം തുടങ്ങിയ സമയത്ത് എന്തായിരുന്നു പിസി ജോര്‍ജിന്റെ പദവി. മന്ത്രി പദത്തിന് തുല്യമായ സര്‍ക്കാര്‍ ചീഫ് വിപ്പ്. മാധ്യമങ്ങളെല്ലാം പിസിയെ കൊണ്ട് നടന്നു. വേണ്ടതിനും വേണ്ടാത്തതിനും എല്ലാത്തിനും പിസിയുടെ മറുപടി വരും. അങ്ങനെ കൊണ്ടും കൊടുത്തും പിസി യുഡി എഎഫില് നീണാല്‍ വാണു. എല്ലാവരേയും പിസി തള്ളിപ്പറഞ്ഞു. അവസാനം മുഖ്യമന്ത്രിയെ വരെ. എന്നിട്ടും പിസിയ്ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ ആരും തയ്യാറായില്ല. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം പോലും നഷ്ടപ്പെടുത്തി. അങ്ങനെ പ്രതാപിയായി വാണ പിസി ഇനി ആരം അല്ലാതായി മാറുകയാണ്.
സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ്(എം) നിയമസഭാ സ്പീക്കര്‍ക്ക് ചൊവ്വാഴ്ച കത്ത് നല്‍കും. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെയാണ് കത്തുനല്കുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കത്തുനല്കുന്നതിനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
പാര്‍ട്ടി നീക്കത്തിന് എതിരെ കോടതിയെ സമീപിക്കുമെന്ന് പി.സി. ജോര്‍ജ് വ്യക്തമാക്കി. അഴിമതി വിരുദ്ധ മുന്നണി തന്റെ നേതൃത്വത്തില്‍ രൂപീകരിച്ചത് കെ.എം. മാണിയുടെ അറിവോടെയാണെന്നും ജോര്‍ജ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha