ആനകളെ കൊന്ന് ആനക്കൊമ്പുകള്‍ വില്പന നടത്തിയ കേസിലെ ഒന്നാം പ്രതി മഹാരാഷ്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇരുപതിലേറെ ആനകളെ കൊന്ന് ആനക്കൊമ്പുകള്‍ വില്പന നടത്തിയ കേസിലെ ഒന്നാം പ്രതി ഐക്കരമറ്റം വാസുവിനെ മഹാരാഷ്ട്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ദുര്‍ഗാപുരിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പോലിസിനാണ് വിവരം ലഭിച്ചത്. വാസുവിന്റെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയാനായി മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.
കേസില്‍ ഇതേ വരെ തിരുവനന്തപുരത്തുനിന്നും 13 പേരെയും എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ നിന്നും മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഐക്കരമറ്റം വാസുവിന്റെ ബന്ധുക്കളും അറസ്റ്റിലായവരിലുള്‍പ്പെടും.
നാല്‍പ്പതിലധികം ആനകളെ കൊന്ന് കൊമ്പെടുത്ത ആറ് പ്രതികളും തിരുവനന്തപുരത്ത് കൊമ്പുകൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്ന മുഖ്യപ്രതികളുമൊന്നും ചിത്രത്തില്‍ വന്നിട്ടില്ല. വന്‍സ്രാവുകള്‍ രാഷ്ട്രീയത്തിന്റേയും ഉദ്യോഗസ്ഥരുടേയും തണലില്‍ കഴിയുകയാണ്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയവരൊന്നും സമ്പന്നരല്ല. വീടുകളില്‍ ആനക്കൊമ്പ് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി കൊടുക്കുന്ന ശില്പികളാണ് ഒട്ടുമിക്കവരും. ചാക്ക രവിയും വില്യംസും പ്രിസ്റ്റണ്‍ സില്‍വയും ്രൈബറ്റ് അജിയുമാണ് വന്‍തോക്കുകളുമായി ബന്ധമുള്ളവരെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha