ചേര്‍ത്തലയിലെ മെഗാവാക്‌സിനേഷന്‍ കേന്ദ്രത്തില്‍ തമ്മില്‍ത്തല്ല്: ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് പരിക്കേറ്റു!! കൗണ്‍സിലര്‍ എം എ സാജുവിനെതിരെ അക്രമത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും ചേര്‍ത്തല പോലീസ് കേസെടുത്തു

മെഗാവാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് മര്‍ദ്ദനമേറ്റതായി പരാതി. നഗരസഭാ മുന്‍ കൗണ്‍സിലറും ആരോഗ്യ പ്രവര്‍ത്തകയും കൂടിയായ എസ് സുനിമോള്‍ക്കാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സുനിമോള്‍ താലൂക്കാശുപത്രിയില്‍ ചികിത്സതേടി. നഗരസഭ 25-ാംവാര്‍ഡ് കൗണ്‍സിലര്‍ എം എ സാജുവാണ് ഇവരെ മര്‍ദ്ദിച്ചത്.
സുനിമോളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സാജുവിനെതിരെ അക്രമത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും ചേര്‍ത്തല പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടന്ന ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. തന്നെ സാജു അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
അവസാന ഘട്ടത്തില്‍ വാര്‍ഡിലെ അംഗങ്ങള്‍ക്ക് താനറിയാതെ വാക്‌സിന്‍ വിതരണം നടത്തിയെന്ന് ആരോപിച്ച് കൗണ്‍സിലര്‍ സാജു ബഹളമുണ്ടാക്കി. ഇതോടെ വാക്‌സിന്‍ കേന്ദ്രത്തിന്റെ വാതില്‍ അടക്കുന്നതിനിടെ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ പരിക്കേറ്റതായാണ് മൊഴിയില്‍ പറയുന്നത്.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരും പ്രതിഷേധമുയര്‍ത്തി. എന്നാല്‍ മര്‍ദ്ദന ആരോപണം കെട്ടിച്ചമച്ചതാണെന്നും ആരോഗ്യ പ്രവര്‍ത്തകയുമായി തര്‍ക്കമുണ്ടായിട്ടില്ലെന്നും കൗണ്‍സിലര്‍ എം. എ സാജു പറഞ്ഞു. അടച്ച വാതില്‍ തുറക്കാന്‍ ശ്രമിക്കുക മാത്രമാണുണ്ടായതെന്നും കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha