വാക്കുതര്‍ക്കം കൈയ്യാങ്കളിയായി..... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം...യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

വാക്കുതര്‍ക്കം കൈയ്യാങ്കളിയായി..... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം...യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാരായമുട്ടം സ്വദേശിയായ ശാന്തകുമാര്‍ ആണ് കൊല്ലപ്പെട്ടത്.
മദ്യപാനത്തിനിടെ ഉണ്ടായ വാര്‍ക്കു തര്‍ക്കമാണ് കൊലപാത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്.. കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിനിടെയാണ് വാക്കുതര്‍ക്കം ഉണ്ടായത്.
വീട് വെയ്ക്കാന്‍ ഇയാള്‍ സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പോലീസ് സംശയിക്കുന്നു.
നേരത്തെയും പണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കിയിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
ഇന്ന് രാവിലെയാണ് ശാന്തകുമാറിന്റെ മൃതദേഹം മുഖം ചതഞ്ഞ നിലയില്‍ വീടിന് സമീപമുള്ള പറമ്പില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു ബൈക്കും കണ്ടെത്തി. റൂറല്‍ എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. സംഭവത്തില്‍ മാരായമുട്ടം സ്വദേശിയെ പോലീസ് കസ്റ്റഡയിലെടുത്തു.
"
https://www.facebook.com/Malayalivartha