തേടി വരും കയ്യുകളില്‍ കിറ്റ് വയ്ക്കും സാമി...തിരുവോണത്തിന് പേട്ടുപപ്പടം കേറ്റിവിടും സാമി... ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച പിണറായി വിജയന്റെ ഫ്ലെക്സിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച പിണറായി വിജയന്റെ ഫ്ലെക്സിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. 'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം' എന്നാണ് പിണറായി വിജയന്റെ ചിത്രത്തോടൊപ്പം ഫ്ലെക്സില്‍ എഴുതിയിരുന്നത്.
ഇതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റുമായാണ് ശ്രീജിത്ത് രംഗത്ത് വന്നിട്ടുള്ളത്. കലിയുഗ മൊരടനായ പുതിയ ദൈവത്തിന്റെ അപദാനങ്ങള്‍ അടങ്ങിയ ഓഡിയോ സിഡി 'ശ്രീ ബ്രണ്ണേശ്വര സുപ്രഭാതം' ഇപ്പോള്‍ വിപണിയില്‍ എന്ന പരിഹാസം നിറഞ്ഞ പാരഡി ഗാനമാണ് ശ്രീജിത്ത് കുറിച്ചിരിക്കുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കലിയുഗ മൊരടനായ പുതിയ ദൈവത്തിന്റെ അപദാനങ്ങള്‍ അടങ്ങിയ ഓഡിയോ സിഡി 'ശ്രീ ബ്രണ്ണേശ്വര സുപ്രഭാതം' ഇപ്പോള്‍ വിപണിയില്‍.
തേടി വരും കയ്യുകളില്‍
കിറ്റ് വയ്ക്കും സാമി
തിരുവോണത്തിന് പേട്ടുപപ്പടം
കേറ്റിവിടും സാമി
സിസിടിവി കേമറയെ
വെട്ടി വീഴ്ത്തും സാമി
സ്വര്‍ണ്ണമണി ശ്രീകോവിലില്‍
വീണുരുളും സാമി
ബ്രണ്ണറായി സാമീ.
ബ്രണ്ണറായി സാമീ.
നീട്ടി നില്‍ക്കും കൈകളില്‍ നീ
കിറ്റ് തരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജന്
മഞ്ച് തരില്ലേ
ആറ്റു നോറ്റു ഞങ്ങള്‍ വരും
നിന്റെ ക്യൂബളത്തില്‍
എന്നും ചേര്‍ത്തുവച്ച് ഏക്ഷനിടും
കൈ വണങ്ങുന്നേ
ബ്രണ്ണറായി സാമീ. അഭയം
ബ്രണ്ണറായി സാമീ.
https://www.facebook.com/Malayalivartha




















