മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; പോലീസ് ഉദ്യോഗസ്ഥന് നേരെ മര്‍ദ്ദനം; സംഭവത്തിൽ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് നേരെ മര്‍ദ്ദനം. പേരൂര്‍ക്കടയിലാണ് സംഭവം. പേരൂര്‍ക്കട എസ്.ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം നടന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എസ്‌ഐയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നൈറ്റ് പട്രോളിങ്ങിനിടെയാണ് കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം യുവാക്കള്‍ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് നന്ദകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാനായി ഇദ്ദേഹം യുവാക്കളുടെ പേരും മറ്റ് വിവരങ്ങളും ചോദിച്ചു. എന്നാല്‍ വിവരങ്ങള്‍ പറയാതെ പോലീസിനോട് തട്ടിക്കയറുകയായിരുന്നു യുവാക്കള്‍.
നന്ദകൃഷ്ണനെ യുവാക്കള്‍ മര്‍ദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ള രണ്ടു പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha




















