കുടുംബവഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

കുടുംബവഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. പുത്തിഗെ പഞ്ചായത്തില്‍ ഉറുമിയിലെ പരേതരായ അബ്ദുല്ല മൗലവിബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാറാണ് (29) മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന്‍ കുത്തുകയായിരുന്നു. പുറത്തേക്ക് ഓടുന്നതിനിടയിലും പിന്തുടര്‍ന്നു കുത്തിയെന്ന് പൊലീസ് പറഞ്ഞു. ഓടിക്കൂടിയ അയല്‍വാസികള്‍ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വീടാക്രമണം, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ സംഭവത്തില്‍ മരിച്ച നിസാറിനെതിരെ ബദിയടുക്ക പൊലീസ് സ്‌റ്റേഷനില്‍ കേസുകളുണ്ട്. റിമാന്‍ഡിലായിരുന്ന ഇയാള്‍ ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
അനുജന്റെ ഇത്തരം സ്വഭാവങ്ങള്‍ ജ്യേഷ്ഠന്‍ ചോദ്യം ചെയ്യുകയും വഴക്കിടുകയും പതിവാണെന്ന് പൊലീസ് പറഞ്ഞു. അനുജനുമായുള്ള ഈ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. മരിച്ച നിസാര്‍ അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മുനീര്‍, ഇഖ്ബാല്‍, ഷബീര്‍, സലീം.
"
https://www.facebook.com/Malayalivartha




















