ഇങ്ങനെയുമുണ്ടോ ലോകം... ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സ്വകാര്യ ഭാഗം ചെത്തിക്കളഞ്ഞതു പോലെയാണെന്ന് നേരത്തെയുള്ള ആരോപണത്തിന് ശക്തികൂടുന്നു; സ്വകാര്യ ഭാഗത്ത് ഉണങ്ങാത്ത മുറിവ്; ആത്മഹത്യയെന്ന് സ്ഥിരികരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണം കേരളക്കരയാകെ ചര്‍ച്ചയാകുകയാണ്. അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചിരുന്നുവെന്ന് അച്ഛന്‍ അലക്‌സാണ്ടര്‍ പറഞ്ഞു. പല സമയത്തും ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല . മെച്ചപ്പെട്ട ചികില്‍സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്ന് അനന്യയുടെ അച്ഛന്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2020 ജൂണ്‍ 14 ന് അനന്യ അലക്‌സ് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തിനു മുമ്പുള്ള സന്തോഷങ്ങളും പ്രതീക്ഷകളും പങ്കുവച്ച് അവളെഴുതിയത് സ്വന്തം ശരീരത്തെയും മവനസ്സിനൊപ്പം താന്‍ ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റുന്നതിനെക്കുറിച്ചായിരുന്നു.
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി എന്ന നിലയില്‍ മനസാഗ്രഹിക്കുന്ന പോലെ ശരീരത്തെ പാകപ്പെടുത്താനുള്ള യാത്രയിലെ പ്രധാനപ്പെട്ട ദിവസം. മറ്റാരുടെയും താളത്തിനു തുള്ളാതെ ഞാന്‍ ഞാനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു... അതിനി ശരീരം കൊണ്ടാണെങ്കിലും മനസുകൊണ്ടാണെങ്കിലും ജീവിതത്തിലെ ഓരോ തീരുമാനങ്ങളും നിലപാടുകളും കൊണ്ടാണെങ്കിലും എന്നാണ് അനന്യ കുറിച്ചത്.
അനന്യയുടെ സ്വകാര്യ ഭാഗം ചെത്തിക്കളഞ്ഞതു പോലെയാണെന്ന് നേരത്തെയുള്ള ആരോപണത്തിന് ഇപ്പോള്‍ ശക്തികൂടുകയാണ്. ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മുറിവാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാല്‍ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചികിത്സാ പിഴവ് സംഭവിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി പൊലീസ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും.
ചൊവ്വാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യകുമാരി അലക്‌സിന്റെ പങ്കാളി തിരുവനന്തപുരം സ്വദേശി ജിജു രാജിനെയും കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ അന്വേഷണസംഘം നാളെ ചോദ്യംചെയ്യും. അനന്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ കളമശേരി മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധസംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ആശുപത്രി അധികൃതരുടെ വിശദീകരണവും ഇതോടൊപ്പം രേഖപ്പെടുത്തും. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പോരായ്മകളടക്കം നിര്‍ണായക വിവരങ്ങള്‍ ഇന്നലെ പൊലീസിന് കൈമാറിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
ഒരു വര്‍ഷം മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു. അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് കളമശേരി എസ്.എച്ച്.ഒ പി.ആര്‍ സന്തോഷ് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പും സാമൂഹികനീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
L
https://www.facebook.com/Malayalivartha





















