സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതല്‍

സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കുന്നു. ജൂലൈ 31 മുതല്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അടുത്തമാസം 16നകം കിറ്റ് വിതരണം പൂര്‍ത്തിയാക്കും.
റേഷന്‍ കടകള്‍ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ഓഗസ്റ്റ് 2, 3 തീയതികളില്‍ കിറ്റുകള്‍ വിതരണം ചെയ്യും.
പി.എച്ച്.എച്ച് വിഭാഗത്തിന് ഓഗസ്റ്റ് 4 മുതല്‍ 7 വരെയും എന്‍.പി.എസ് വിഭാഗത്തിന് ഓഗസ്റ്റ് 9 മുതല്‍ 12 വരെയും എന്‍.പി.എന്‍.എസ് വിഭാഗത്തിന് ഓഗസ്റ്റ് 13 മുതല്‍ 16 വരെയും കിറ്റുകള്‍ വിതരണം ചെയ്യും.
ജൂണ്‍ മാസത്തിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂലൈ 28ന് അവസാനിക്കും. സ്‌പെഷ്യല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha





















